
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും വ്യത്യസ്തവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായി കാണികളെ കൂട്ടുന്നതിന് 'തട്ടിക്കൂട്ടി' തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് ശരിക്കും സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പങ്കുവയ്ക്കപ്പെടാറ്.
നമ്മെ ചിരിപ്പിക്കുന്നതോ, ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതോ, പുതിയ അറിവുകള്‍ പകരുന്നതോ ആയ ഉള്ളടക്കങ്ങളെല്ലാം ഇങ്ങനെയുള്ള വീഡിയോകളില്‍ കാണാം. എന്നാല്‍ തമാശയുള്ള- അതായത് ചിരിപ്പിക്കുന്ന കാഴ്ചകള്‍ക്ക് തന്നെ എപ്പോഴും ഒരു പടി മുൻതൂക്കം കൂടുതല്‍.
ഇപ്പോഴിതാ അത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു സൗന്ദര്യമത്സര വേദിയില്‍ നിന്ന് പകര്‍ത്തപ്പെട്ട വീഡിയോ. സംഭവം നടന്നിരിക്കുന്നത് ബ്രസീലിലാണ്. എല്‍ജിബിടിക്യൂ+ സൗന്ദര്യമത്സരമാണ് നടക്കുന്നത്. ഇതിന്‍റെ അവസാനഘട്ടമാണ്.
വിജയികളെ പ്രഖ്യാപിക്കുന്ന രംഗം. ഫൈനലില്‍ ആര് കിരീടം ചൂടുമെന്നറിയാതെ നില്‍ക്കുന്ന രണ്ട് മത്സരാര്‍ത്ഥികള്‍. ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു. കിരീടജേതാവായ മത്സരാര്‍ത്ഥിയുടെ പേരും പ്രഖ്യാപിച്ചു. തുടര്‍ന്ന് കിരീടധാരണത്തിലേക്ക് പോവുകയാണ്.
എന്നാല്‍ ഇതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ മത്സരാര്‍ത്ഥിയുടെ ഭര്‍ത്താവ് ബഹളം വച്ചുകൊണ്ട് വേദിയിലേക്ക് എത്തുകയാണ്. ഭാര്യക്ക് ഒന്നാം സ്ഥാനം ലഭിക്കാതിരുന്നതിലുള്ള പ്രതിഷേധമാണ് ഇദ്ദേഹം പ്രകടിപ്പിക്കുന്നത്. വിജയിയുടെ തലയില്‍ നിന്ന് ബലമായി കിരീടം വലിച്ചെടുത്ത് തറയിലിടുകയും ചടങ്ങില്‍ നിന്ന് ഭാര്യയെ കൈപിടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയും എല്ലാവരെയും അസഭ്യം വിളിക്കുകയുമെല്ലാം ചെയ്യുകയാണ് ഇദ്ദേഹം.
വേദിയില്‍ നില്‍ക്കുന്ന, ഇദ്ദേഹത്തിന്‍റെ ഭാര്യയടക്കമുള്ളവര്‍ ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തി കണ്ട് ഞെട്ടിത്തരിച്ച് പോവുകയാണ്. എങ്കിലും പിന്നീട് സുരക്ഷാജീവനക്കാര്‍ ഇടപെട്ട് ഇദ്ദേഹത്തെ അവിടെ നിന്നും മാറ്റി. ഏതായാലും സംഭവത്തിന്‍റെ ദൃശ്യങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
വീഡിയോ...
Also Read:- 'കോടീശ്വരന്‍റെ ഭാര്യയാകുന്നതിന്‍റെ കഷ്ടപ്പാടുകള്‍'; യുവതിയുടെ ആഡംബര വീഡിയോ വൈറല്‍