ദുബായ് സ്വദേശിയായ ലിൻഡ ആൻഡ്രേഡ് എന്ന യുവതിയുടെതാണ് വീഡിയോ. താൻ ജീവിക്കുന്ന ആഡംബരപൂര്‍ണമായ ചുറ്റുപാടുകളെ കുറിച്ചുള്ള വീഡിയോകള്‍ പങ്കുവച്ചുകൊണ്ടാണ് ലിൻഡ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. ഒന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് ഇവര്‍ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും രസകരവും വ്യത്യസ്തവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും കാഴ്ചക്കാരെ കൂട്ടുന്നതിനായി 'തട്ടിക്കൂട്ടുന്ന' വീഡിയോകളായിരിക്കും. പലപ്പോഴും ഇങ്ങനെയുള്ള വീഡിയോകളില്‍ പറയുന്നതോ കാണിക്കുന്നതോ ആയ കാര്യങ്ങളെല്ലാം സത്യവും ആകണമെന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്തായാലും വ്യത്യസ്തമായ ഉള്ളടക്കമുള്ള വീഡിയോകള്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുകയാണ് ഒരു യുവതിയുടെ വീഡിയോ. 

ദുബായ് സ്വദേശിയായ ലിൻഡ ആൻഡ്രേഡ് എന്ന യുവതിയുടെതാണ് വീഡിയോ. താൻ ജീവിക്കുന്ന ആഡംബരപൂര്‍ണമായ ചുറ്റുപാടുകളെ കുറിച്ചുള്ള വീഡിയോകള്‍ പങ്കുവച്ചുകൊണ്ടാണ് ലിൻഡ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. ഒന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് ഇവര്‍ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

ആഡംബരം നിറഞ്ഞ താമസം, യാത്രകള്‍, ഷോപ്പിഗ്, ഭക്ഷണം എന്നിങ്ങനെ പലതും ലിൻഡ തന്‍റെ വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ചൊരു വീഡിയോ ആണിപ്പോള്‍ വ്യാപകമായി ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു കോടീശ്വരന്‍റെ ഭാര്യയായി ജീവിക്കുമ്പോഴുള്ള കഷ്ടപ്പാടുകള്‍ എന്ന പേരിലാണ് വീഡിയോ. വില കൂടിയ ആഭരണങ്ങളായിരിക്കും എല്ലാം എന്നതിനാല്‍ പിടിച്ചുപറിയോ കവര്‍ച്ചയോ ഭയപ്പെടണം, ഭക്ഷണമൊക്കെ ഒരുപാടായതിനാല്‍ അതില്‍ നിന്ന് 'സെലക്ട്' ചെയ്യാനേ പ്രയാസമായിരിക്കും, പിന്നെ ഫുഡ് ഒരു ഷോ ആയി മാറുന്ന കാഴ്ചയും പതിവ്, മറ്റ് സ്ത്രീകള്‍ക്ക് തന്‍റെ ഭര്‍ത്താവിനെ വേണമെന്ന് തോന്നും, കാണാൻ എപ്പോഴും പത്തില്‍ പത്ത് എന്ന നിലയില്‍ നടക്കണം, എപ്പോഴും ഭര്‍ത്താവ് ഒരുപാട് സാധനങ്ങള്‍ വാങ്ങി സമ്മാനിച്ചുകൊണ്ടിരിക്കും, എപ്പോഴും യാത്രയിലായിരിക്കും- ഇതുകൊണ്ട് താൻ തളര്‍ന്നു, തന്നെ ഒരിക്കലും ഡ്രൈവ് ചെയ്യാൻ സമ്മതിക്കില്ല... ഇതൊക്കെയാണ് യുവതി വീഡിയോയില്‍ പറയുന്ന 'കഷ്ടപ്പാടുകള്‍'.

നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇതെല്ലാം 'അല്‍പത്തരം' ആണെന്ന രീതിയിലുള്ള പരിഹാസങ്ങളാണ് ഇവര്‍ക്ക് ഏറെയും വന്നിട്ടുള്ളത്. ധാരാളം പേര്‍ ഒരു നേരത്തെ ആഹാരത്തിന് പോലും കഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ചുറ്റിലുമുണ്ട്, അതൊന്നും നോക്കാതെ തന്‍റെ ആഡംബരജീവിതത്തെ കുറിച്ച് ഇങ്ങനെ പങ്കുവച്ചുകൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് ഇവരെ ഉപദേശിക്കുന്നവരും കൂട്ടത്തിലുണ്ട്. ചിലര്‍ തമാശമട്ടില്‍ 'ഇങ്ങനെ കഷ്ടപ്പാടാണെങ്കില്‍ കോടീശ്വരൻ ഭര്‍ത്താവിനെ അങ്ങ് ഒഴിവാക്കിക്കൂടെ' എന്നും ചോദിക്കുന്നുണ്ട്.

ഈ വീഡിയോയ്ക്ക് നേര്‍വിപരീതമായി കോടീശ്വരൻ ഭര്‍ത്താവുണ്ടെങ്കിലുള്ള ഗുണങ്ങള്‍ എന്നൊരു വീഡിയോയും ഇവര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ യാത്രയും, പുറത്തുപോയി കഴിക്കുന്നതും, സമ്മാനങ്ങളുമെല്ലാം ഭാഗ്യമായാണ് പ്രതിപാദിപ്പിക്കുന്നത്. 

വൈറലായ വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'കോടികളുടെ സമ്പാദ്യമല്ല, ഇങ്ങനെയൊരു ഹൃദയമാണ് സ്വത്ത്'; കണ്ണ് നനയിക്കുന്ന വീഡിയോ

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News