Latest Videos

'ആശാന് എന്തുപറ്റി?'; മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ആശുപത്രി ഫോട്ടോ വൈറലാകുന്നു...

By Web TeamFirst Published Nov 4, 2023, 6:00 PM IST
Highlights

ഇലോൺ മസ്കും സക്കര്‍ബര്‍ഗും തമ്മിലുള്ള പോര് മുറുകുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോള്‍ സക്കര്‍ബര്‍ഗിന്‍റെ ആശുപത്രി ഫോട്ടോകള്‍ വലിയ രീതിയില്‍ ശ്രദ്ധേയമായതും പരിഹസിക്കപ്പെടുന്നതും.

ഫേസ്ബുക്ക്- വാട്ട്സ് ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ 'മെറ്റ'യുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആശുപത്രി കിടക്കയില്‍ കിടക്കുന്നൊരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പലരും കഥയറിയാതെ സക്കര്‍ബര്‍ഗിന് കാര്യമായ എന്തോ സംഭവിച്ചുവെന്നും അതുപോലെ തന്നെ ഇത് വ്യാജമായ ഫോട്ടോ ആണെന്നുമെല്ലാം അഭിപ്രായപ്പെടുന്നുണ്ട്. 

'ആശാന് എന്തുപറ്റി'യെന്നും 'കാല്‍ ആരോ തല്ലിയൊടിച്ചു' എന്നുമെല്ലാം പരിഹസിച്ചുകൊണ്ട് അടിക്കുറിപ്പെഴുതി ഈ ഫോട്ടോ പങ്കുവച്ചിരിക്കുന്നവര്‍ ഏറെയാണ്. 

സംഗതി ഇതൊന്നുമല്ല. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഈ ഫോട്ടോ അടക്കം ഏതാനും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

എംഎംഎ ഫൈറ്റ് പരിശീലിനത്തിനിടെ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കാലിന് പരുക്കേല്‍ക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സക്കര്‍ബര്‍ഗ് ഒരു സര്‍ജറിക്ക് വിധേയനാവുകയും ചെയ്തിരിക്കുകയാണ്. ഫൈറ്റ് പരിശീലനത്തിനിടയില്‍ അദ്ദേഹത്തിന് കാല്‍മുട്ടിലെ സന്ധിയില്‍ പൊട്ടലുണ്ടാവുകയായിരുന്നുവത്രേ. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. 

പരുക്ക് ഭേദമായ ശേഷം പരിശീലനം തുടരുമെന്നും ഏവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും സക്കര്‍ബര്‍ഗ് തന്നെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധി പേരാണ് ഇൻസ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ സൗഖ്യം നേര്‍ന്നുകൊണ്ട് കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നത്. 

ആയോധനകലകളില്‍ തല്‍പരനായ സക്കര്‍ബര്‍ഗും ടെസ്ല മേധാവി ഇലോണ്‍ മസ്കും തമ്മില്‍ കേജ് ഫൈറ്റിന് വേദിയൊരുങ്ങുന്നതായി ഇതിനിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇനിയെന്താണ് സംഭവിക്കുകയെന്ന് ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആശുപത്രിയിലാണെന്ന വിവരം സക്കര്‍ബര്‍ഗ് തന്നെ അറിയിച്ചിരിക്കുന്നത്.

ഇലോൺ മസ്കും സക്കര്‍ബര്‍ഗും തമ്മിലുള്ള പോര് മുറുകുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോള്‍ സക്കര്‍ബര്‍ഗിന്‍റെ ആശുപത്രി ഫോട്ടോകള്‍ വലിയ രീതിയില്‍ ശ്രദ്ധേയമായതും പരിഹസിക്കപ്പെടുന്നതും. എംഎംഎയില്‍ മാത്രമല്ല, ജിയു-ജിറ്റ്സു ഫൈറ്റിലും തല്‍പരനാണ് സക്കര്‍ബര്‍ഗ്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mark Zuckerberg (@zuck)

Also Read:- ഉച്ചഭക്ഷണത്തിന് ശേഷം എപ്പോഴും ഉറക്കം വരാറുണ്ടോ?; ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!