റാംപില്‍ ആത്മവിശ്വാസത്തോടെ നടന്നു നീങ്ങി; ഓട്ടിസം ബാധിതനായ ഇന്ത്യയിലെ ആദ്യ മോഡല്‍

Published : May 30, 2019, 02:59 PM IST
റാംപില്‍ ആത്മവിശ്വാസത്തോടെ നടന്നു നീങ്ങി; ഓട്ടിസം ബാധിതനായ ഇന്ത്യയിലെ ആദ്യ മോഡല്‍

Synopsis

മനോഹരമായ കണ്ണുകളും ആത്മവിശ്വാസത്തോടെയുളള നടത്തവും  പ്രണവിന് റാംപില്‍ കൈയടികള്‍ നേടികൊടുത്തു.

മനോഹരമായ കണ്ണുകളും ആത്മവിശ്വാസത്തോടെയുളള നടത്തവും പ്രണവിന് റാംപില്‍ കൈയടികള്‍ നേടികൊടുത്തു. ഓട്ടിസം ബാധിച്ചിട്ടും റാംപില്‍ ആത്മവിശ്വാസത്തോടെ നീങ്ങുന്ന ആദ്യത്തെ മോഡലാണ്  പ്രണവ് ബക്ഷി. ദില്ലി സ്വദേശിയായ പ്രണവ് ബക്ഷി ഒരു ഫാഷന്‍ മോഡലാണ്.

 

 

പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ സ്വയം വിശേഷിപ്പിക്കുന്നത് തനിക്കുള്ള അമാനുഷിക ശക്തി ഓട്ടിസം ആണെന്നാണ്. ഈ 19 വയസ്സുകാരനെ തേടി ഇതിനോടകം നിരവധി ബ്രാന്‍ഡുകള്‍  എത്തിയതായി പ്രണവിനെ പ്രതിനിധീകരിക്കുന്ന ഏ‍ജന്‍സി ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞു.

നിന്‍ജ എന്ന പേരിലുള്ള ഏജന്‍സിയില്‍ അവസരം ലഭിക്കുന്നതിന് മുന്‍പ് പ്രണവ് നിരവധി ഏജന്‍സികള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഓട്ടിസം കാരണം പ്രണവിന് എവിടെയും അവസരം ലഭിച്ചില്ല. എന്നാല്‍ പ്രണവിന്‍റെ കഴിവിലും ഓട്ടിസം ഒരു തടസമല്ലെന്ന ആത്മവിശ്വാസത്തിലും നിന്‍ജ ഏജന്‍സി വിശ്വസിക്കുകയായിരുന്നു.

 

ഫോട്ടോഗ്രഫിയിലും ഗോള്‍ഫിലും താല്‍പര്യമുള്ള പ്രണവിന് രണ്ട് വയസ്സുള്ളപ്പോഴാണ് ഓട്ടിസം സ്ഥിരീകരിച്ചത്. പൂര്‍ണ പിന്തുണയോടെ അമ്മ അനുപമ ബക്ഷി പ്രണവിനോടൊപ്പം നിന്നു. 40 ശതമാനം ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് പ്രണവ്. എന്നാല്‍ ഇന്ന് പ്രവണിന്‍റെ ഉയര്‍ച്ചയില്‍ ഏറ്റവും സന്തോഷവും അഭിമാനവുമുണ്ടെന്ന് അമ്മ അമുപമ പറയുന്നു. 

PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 7 ഫേസ് മസാജ് വിദ്യകൾ
തടിച്ച കവിളുകളും ഡബിൾ ചിന്നും ഉണ്ടോ? മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 6 എളുപ്പവഴികൾ