Prince Harry and Meghan Markle : ക്രിസ്മസ് കാര്‍ഡിലൂടെ മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ഹാരിയും മേഗനും

Published : Dec 24, 2021, 03:17 PM ISTUpdated : Dec 24, 2021, 03:30 PM IST
Prince Harry and Meghan Markle : ക്രിസ്മസ് കാര്‍ഡിലൂടെ മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ഹാരിയും മേഗനും

Synopsis

ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍ വിന്‍സെര്‍ എന്നാണ് ആറുമാസം പ്രായമായ മകളുടെ പേര്. ഹാരിയും മേഗനും രണ്ട് വയസ്സുകാരനായ മകന്‍ ആര്‍ച്ചിയും മകള്‍ ലിലിബെറ്റിനെ കൊഞ്ചിക്കുന്ന ചിത്രമാണ് ക്രിസ്മസ് കാര്‍ഡിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിക്കും (Prince Harry) ഭാര്യയും മുന്‍ അഭിനേത്രിയുമായ മേഗന്‍ മാര്‍ക്കിളിനും (Meghan Markle) ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ മകള്‍ ലിലിബെറ്റിന്‍റെ ചിത്രം ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് ഇരുവരും. തങ്ങളുടെ ഔദ്യോഗിക ക്രിസ്മസ് കാര്‍ഡിലൂടെയാണ് (Christmas card) ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍ വിന്‍സെര്‍ ( Lilibet Diana Mountbatten Windsor) എന്നാണ് ആറുമാസം പ്രായമായ മകളുടെ മുഴുവന്‍ പേര്. ഹാരിയും മേഗനും രണ്ട് വയസ്സുകാരനായ മകന്‍ ആര്‍ച്ചിയും മകള്‍ ലിലിബെറ്റിനെ കൊഞ്ചിക്കുന്ന ചിത്രമാണ് ക്രിസ്മസ് കാര്‍ഡിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 

 

'ഈ വര്‍ഷമാണ് മകള്‍ ലിലിബെറ്റിനെ ഞങ്ങള്‍ ലോകത്തേയ്ക്ക് സ്വാഗതം ചെയ്തത്. ആര്‍ച്ചി ഞങ്ങളെ 'മമ്മ'യും 'പപ്പ'യുമാക്കി. ലിലി ഞങ്ങളെ ഒരു കുടുംബമാക്കി'- കാര്‍ഡ് പങ്കുവച്ചുകൊണ്ട് ഹാരിയും മേഗനും പറഞ്ഞു. 

ഇരുവരുടെയും വിവാഹഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറായ അലെക്‌സി ലുബോമിര്‍സ്‌കി ആണ് പുതിയ ചിത്രവും പകര്‍ത്തിയിരിക്കുന്നത്. അലെക്‌സി തന്റെ ഇൻസ്റ്റഗ്രാമിലൂടെയും ചിത്രം പങ്കുവച്ചിട്ടുണ്ട്. 

 

Also Read: നാല് തലമുറകൾ ഒന്നിച്ചപ്പോള്‍; ഫോട്ടോഷൂട്ടുമായി സൗഭാഗ്യ വെങ്കിടേഷ്

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ