അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോഷൂട്ടാണിത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഫോട്ടോഷൂട്ട് ചെയ്യുന്നതിന്‍റെ വീഡിയോ സൗഭാഗ്യ പങ്കുവച്ചത്. 

തങ്ങളുടെ ജീവിതത്തിലേയ്ക്ക് മകള്‍ എത്തിയതിന്‍റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും (Sowbhagya Venkitesh) ഭര്‍ത്താവും നടനുമായ അര്‍ജുനും (Arjun). സുദർശന എന്നാണ് മകള്‍ക്ക് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരദമ്പതികള്‍ സമൂഹമാധ്യമങ്ങളിൽ (social media) പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ കുടുംബത്തിലെ നാല് തലമുറകൾക്കാപ്പമുള്ള ഫോട്ടോഷൂട്ടിന്‍റെ വിശേഷങ്ങളാണ് സൗഭാഗ്യ പങ്കുവയ്ക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഫോട്ടോഷൂട്ട് ചെയ്യുന്നതിന്‍റെ വീഡിയോ സൗഭാഗ്യ പങ്കുവച്ചത്. 

View post on Instagram

അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോഷൂട്ടാണിത്. ഫോട്ടോഷൂട്ടിനായി തയ്യാറാകുന്നത് മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. 

View post on Instagram

മൂന്ന് അമ്മമാരും പട്ടുസാരിയിലാണ് ഫോട്ടോഷൂട്ടിന് തയ്യാറായത്. കുഞ്ഞ് സുദർശന പച്ച നിറത്തിലുള്ള കുട്ടിയുടുപ്പാണ് ധരിച്ചിരിക്കുന്നത്. കൊച്ചുമകള്‍ക്കായി താരാ കല്യാണ്‍ കൈ കൊണ്ട് തുന്നിയതാണ് ഈ കുട്ടിയുടുപ്പ്. അതിന്‍റെ ഒരു വീഡിയോയും സൗഭാഗ്യ ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്തായാലും നാല് തലമുറകളെയും ഒരുമിച്ച് കണ്ടതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ഇങ്ങനെയൊരു ദിവസം ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും സൗഭാഗ്യ പറയുന്നു. 

YouTube video player

തന്‍റെ ​ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ നൃത്തം ചെയ്ത തന്‍റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ കുഞ്ഞുമായി നൃത്തം ചെയ്യുന്ന അര്‍ജുന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം നടന്നത്.

YouTube video player

View post on Instagram
View post on Instagram
View post on Instagram

Also Read: 'വൾ​ഗർ വസ്ത്രം, ബാര്‍ ഡാന്‍സറാണോ?'; ട്രോളിയവർക്ക് മറുപടിയുമായി നടി അയിഷ