ഒടുവില്‍ ദമ്പതികളുടെ കാത്തിരിപ്പിന് വിരാമം; 15മത്തെ കുട്ടി പെണ്ണ്.!

Web Desk   | Asianet News
Published : Nov 07, 2020, 06:28 PM ISTUpdated : Nov 07, 2020, 07:32 PM IST
ഒടുവില്‍ ദമ്പതികളുടെ കാത്തിരിപ്പിന് വിരാമം; 15മത്തെ കുട്ടി പെണ്ണ്.!

Synopsis

ആദ്യത്തെ കുട്ടി ഉണ്ടായി 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിസിനസ് നടത്തുന്ന ദമ്പതികള്‍ക്ക്  പെണ്‍കുട്ടി ജനിക്കുന്നത്. 

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ വ്യാഴാഴ്ചയാണ് കാതെറി ഷ്വാണ്ട്റ്റ്, ജെ ഷ്വാണ്ട്റ്റ് ദമ്പതികള്‍ പെണ്‍കുഞ്ഞ് പിറന്നത്. മാഗ്ഗിയെന്നാണ് കുട്ടിക്ക് ഇട്ട പേര്. 45 വയസുള്ള ദമ്പതികള്‍ക്ക് ഈ കുട്ടിപിറന്നിതിന് പിന്നില്‍ വലിയ കഥ തന്നെ പറയാനുണ്ട്. മാഗ്ഗിക്ക് സഹോദരന്മാര്‍ 14 ആണ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഈ കാത്തിരിപ്പിന്‍റെ വലിപ്പം മനസിലാകും.

ആദ്യത്തെ കുട്ടി ഉണ്ടായി 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിസിനസ് നടത്തുന്ന ദമ്പതികള്‍ക്ക്  പെണ്‍കുട്ടി ജനിക്കുന്നത്.  3.4 കിലോ ഭാരമുള്ള ആരോഗ്യവതിയായ പെണ്‍കുഞ്ഞ്. 14 ജ്യേഷ്ടന്മാരുള്ള ലോകത്തേക്ക് ആണ് ഭാഗ്യവതിയായ ആ കുഞ്ഞ് ജനിച്ചിരിക്കുന്നത്. 

1993ല്‍ കൌരമകാലത്തെ പ്രണയത്തിലായവരാണ് കാതെറിയും ജെയും. ഇവര്‍ 1993ല്‍ വിവാഹം കഴിച്ചു. ഗേഫോള്‍ഡ് ഹൈ സ്കൂളില്‍ ഇവര്‍ ഒന്നിച്ചാണ് പഠിച്ചത്. കോളേജില്‍ നിന്നും ഇരുവരും ബിരുദം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ മൂന്ന് കുട്ടികള്‍ ഈ ദമ്പതികള്‍ക്ക് പിറന്നു. മാഗി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇവര്‍ പറയുന്നത്. 

എന്‍റെ മാതാപിതാക്കള്‍ക്ക് അവസാനം ഒരു പെണ്‍കുഞ്ഞ് പിറന്നു, ഒരു പെണ്‍കുഞ്ഞ് എന്ന ആവരുടെ ആഗ്രഹം അവര്‍ ഒരിക്കലും അടക്കിവച്ചിരുന്നില്ല - മൂത്ത കുട്ടിയായ ടൈലര്‍ പറഞ്ഞു. മാഗിയുടെ ഏറ്റവും മുതിര്‍ന്ന സഹോദരന്‍ ടെയ്‍ലറിന് 28 വയസ്സുണ്ട്. ടെയ്‍ലറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു വീടുമുണ്ട്.

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?