'ഈ സാരി ഇത്ര സ്പെഷ്യലാകാന്‍ കാരണമുണ്ട്'; പൂര്‍ണ്ണിമ പറയുന്നു...

Published : Nov 07, 2020, 04:30 PM IST
'ഈ സാരി ഇത്ര സ്പെഷ്യലാകാന്‍ കാരണമുണ്ട്'; പൂര്‍ണ്ണിമ പറയുന്നു...

Synopsis

സോഷ്യല്‍ മീഡിയയിലും സജീവമായ പൂര്‍ണ്ണിമ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.   

മലയാളികളുടെ പ്രിയ താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. പൂര്‍‌ണ്ണമയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടാറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക്  'ന്യൂജെന്‍' ആരാധകര്‍ ഏറേയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ പൂര്‍ണ്ണിമ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നീല നിറത്തിലുള്ള സാരി ധരിച്ചുള്ള താരത്തിന്‍റെ ചിത്രങ്ങളാണിത്. 

 

ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ മനോഹരമായ കഥയുമുണ്ട്. ശുദ്ധമായ സ്നേഹത്തിന്റെയും നന്ദിയുടെയും അടയാളമായാണ് ഈ സാരിയെ പൂര്‍ണ്ണിമ കാണുന്നത്. 

 

കാരണം ഇത് ആദ്യവരുമാനത്തിൽ നിന്നും തന്‍റെ മകൾ തനിക്ക് സമ്മാനിച്ച സാരിയാണെന്ന് പൂര്‍ണ്ണിമ കുറിച്ചു. ഈ സാരി, കൈപ്പടയിൽ എഴുതിയ ആ കത്ത്, ആ മനോഹരമായ നിമിഷം...എല്ലാം നിധിയാണെന്നും പൂര്‍ണ്ണിമ പറയുന്നു. 

 

Also Read: 20 വര്‍ഷം പഴക്കമുള്ള ഈ സാരിക്കൊരു പ്രത്യേകതയുണ്ട്; പൂര്‍ണ്ണിമ പറയുന്നു...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?