സൈനിക ഉദ്യോഗസ്ഥയായ മകൾ അമ്മയ്ക്ക് നൽകിയ ഒരു കിടിലൻ സർപ്രൈസ്; വീഡിയോ കാണാം

Web Desk   | Asianet News
Published : Sep 07, 2020, 04:24 PM IST
സൈനിക ഉദ്യോഗസ്ഥയായ മകൾ അമ്മയ്ക്ക് നൽകിയ ഒരു കിടിലൻ സർപ്രൈസ്; വീഡിയോ കാണാം

Synopsis

ഒഹിയോയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. എയർഫോഴ്സ് ഓഫീസറായ റെയ്ലീ ​ഗ്രി​ഗ്സൺ വീട്ടിലെത്തുന്ന കാര്യം മുൻകൂട്ടി അറിയിക്കാതെ അമ്മയുടെ പ്രതികരണം പകർത്താൻ തീരുമാനിക്കുകയായിരുന്നു. 

മാസങ്ങൾക്കുശേഷം നാട്ടിലെത്തിയ 19 കാരിയായ ഒരു സൈനിക ഉദ്യോഗസ്ഥ അമ്മയെ കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറാലായിരിക്കുകയാണ്. ഒഹിയോയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

എയർഫോഴ്സ് ഓഫീസറായ റെയ്ലീ ​ഗ്രി​ഗ്സൺ വീട്ടിലെത്തുന്ന കാര്യം മുൻകൂട്ടി അറിയിക്കാതെ അമ്മയുടെ പ്രതികരണം പകർത്താൻ തീരുമാനിക്കുകയായിരുന്നു. അമ്മയ്ക്ക് ഞാനൊരു സാധനം അയച്ചിട്ടുണ്ട്. മുന്നിലെ പോർച്ചിൽ നിന്നും ഒരു പാക്കേജ് വാങ്ങിവയ്ക്കാൻ വിളിച്ചു പറയുകയാണ് റെയ്ലീ ചെയ്തതു.

അമ്മ ഗ്രെഗ്സൺ വാതിൽ തുറന്നപ്പോൾ ശരിക്കും ഞെട്ടിപോവുകയായിരുന്നു. മകളെ കണ്ട ഞെട്ടലിൽ അന്ധാളിച്ചുനിൽക്കുന്നതും കെട്ടിപ്പിടിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം.

വീഡിയോയ്ക്ക് നിരവധി പേർ ലെെക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിമനോഹരം..., അമ്മയ്ക്ക് ഈ ദിവസം ഒരിക്കല്ലും മറക്കാനാവില്ല..., ഇങ്ങനെ ഹൃദയസ്പർശിയായ നിരവധി കമന്റുകളും ചെയ്തിട്ടുണ്ട്. 

 

'അമ്പട സണ്ണി കുട്ടാ'; കിലോമീറ്ററുകൾ താണ്ടി താരം; ചിത്രം വൈറല്‍

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ