പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍ സമൂഹ മാധ്യമങ്ങളില്‍ വളരെ അധികം സജീവമാണ്. തന്‍റെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സണ്ണി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആരോഗ്യത്തിലും ഫിറ്റ്‌നസിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് സണ്ണി. 

ഇപ്പോഴിതാ ആരോഗ്യപരിപാലനത്തിന്‍റെ ഭാഗമായി രാവിലെ നടക്കാന്‍ ഇറങ്ങിയതിന്‍റെ പുത്തന്‍ ചിത്രമാണ് സണ്ണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 

മഞ്ഞ നിറത്തിലുള്ള ടീഷർട്ടും, കറുത്ത സൈക്ലിംഗ് ടൈറ്റ്സും, ബെയ്‌സ്ബോൾ തൊപ്പിയും, മാസ്കും സ്നികേഴ്‌സും ധരിച്ച് നില്‍ക്കുകയാണ് സണ്ണി. അതിരാവിലെ നീണ്ട 14 കിലോമീറ്ററുകളാണ് താന്‍ നടന്നതെന്നും സണ്ണി കുറിച്ചു. 

നടക്കുന്നതിന്‍റെ ആരോഗ്യഗുണങ്ങളാണ് സണ്ണി ഇവിടെ സൂചിപ്പിക്കുന്നത്.  നിരവധി പേരാണ് സണ്ണിയുടെ ചിത്രത്തിന് കമന്‍റുകളുമായി രംഗത്തെത്തിയത്. തന്‍റെ  വര്‍ക്കൗട്ട് വീഡിയോകളും താരം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലാണ് സണ്ണി ലിയോണ്‍ ഇപ്പോഴുള്ളത്.

 

Also Read: 'നിന്നെ കണ്ട നിമിഷം ഞാന്‍ ഉറപ്പിച്ചു, നീയാണ് എന്‍റെ മകളെന്ന്'; നിഷയെക്കുറിച്ച് സണ്ണി ലിയോണ്‍...