'ഞാൻ ബൈ സെക്ഷ്വലാണ്, എല്ലാ വിഭാഗത്തിലെ ആളുകളോടും ആകർഷണം തോന്നും'; മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ്

Published : Jun 01, 2023, 04:59 PM IST
'ഞാൻ ബൈ സെക്ഷ്വലാണ്, എല്ലാ വിഭാഗത്തിലെ ആളുകളോടും ആകർഷണം തോന്നും'; മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ്

Synopsis

ചെറുപ്പത്തില്‍ ആണ്‍കുട്ടികളെപ്പോലെയുള്ള മിഷേലിന്റെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ മിഷേലിന്റെ ലൈംഗിക താത്പര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ഇതോടെയാണ് വെളിപ്പെടുത്തലുമായി അവര്‍ രംഗത്തുവന്നത്. തന്റെ ലൈംഗിക ആഭിമുഖ്യത്തിനപ്പുറം തനിക്ക് ലോകത്തിന് നല്‍കാന്‍ ധാരാളമുണ്ടെന്നും മിഷേല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. 

താന്‍ ബൈസെക്ഷ്വലാണെന്ന് വെളിപ്പെടുത്തി ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ഫിലിപ്പീന്‍സ്, മിഷേല്‍ മാര്‍ക്വെസ് ഡീ. 'MEGA' എന്ന മാഗസിനുമായുള്ള ഒരു അഭിമുഖത്തിലാണ് മിഷേല്‍ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 'എനിക്ക് ഓര്‍മവച്ച കാലം മുതല്‍ ഞാന്‍ ബൈസെക്ഷ്വല്‍ ആണെന്ന് എനിക്കറിയാമായിരുന്നു. സൗന്ദര്യമുള്ളതെന്ന് കരുതുന്ന എല്ലാ വിഭാഗത്തിലെ ആളുകളോടും എനിക്ക് ആകര്‍ഷണം തോന്നാറുണ്ട്'- മിഷേല്‍ പറഞ്ഞു. 

ചെറുപ്പത്തില്‍ ആണ്‍കുട്ടികളെപ്പോലെയുള്ള മിഷേലിന്റെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ മിഷേലിന്റെ ലൈംഗിക താത്പര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ഇതോടെയാണ് വെളിപ്പെടുത്തലുമായി അവര്‍ രംഗത്തുവന്നത്. തന്റെ ലൈംഗിക ആഭിമുഖ്യത്തിനപ്പുറം തനിക്ക് ലോകത്തിന് നല്‍കാന്‍ ധാരാളമുണ്ടെന്നും മിഷേല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. 

മെയ് 13ന് നടന്ന സൗന്ദര്യ മത്സരം ഇത് വെളിപ്പെടുത്തുന്നതിന് പറ്റിയ ശരിയായ സമയമായി എനിക്ക് തോന്നിയില്ല, അത് കൊണ്ടാണ് ഇക്കാര്യം അന്ന് പറയാത്തത് എന്നും മിഷേല്‍ പറയുന്നു. സുഹൃത്തുക്കൾക്കെല്ലാം തന്റെ സെക്ഷ്വൽ ഓറിയന്റേഷനെ പറ്റി അറിയാമായിരുന്നതു കൊണ്ട് ഇതുവരെ വെളിപ്പെടുത്തേണ്ടി വന്നിട്ടില്ലെന്നും മിഷേല്‍ പറയുന്നു. 12 വയസ്സുള്ളപ്പോഴാണ് ക്യൂർ കമ്യൂണിറ്റിയിലെ ഒരാളോട് ആകര്‍ഷണം തോന്നിയതെന്നും ഇവര്‍ പറയുന്നു. കമ്മ്യൂണിറ്റിയില്‍ തനിക്ക് ധാരാളം ഉറ്റസുഹൃത്തുക്കളുമുണ്ടെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.  

Also Read: മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും അകറ്റാന്‍ ഗ്രീന്‍ ടീ ഇങ്ങനെ ഉപയോഗിക്കാം...

PREV
click me!

Recommended Stories

തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"
മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്