Asianet News MalayalamAsianet News Malayalam

മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും അകറ്റാന്‍ ഗ്രീന്‍ ടീ ഇങ്ങനെ ഉപയോഗിക്കാം...

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് എന്നാണ് ഡെര്‍മറ്റോളജിസ്റ്റായ ഡോ. അഞ്ചൽ പന്ത് പറയുന്നത്. മുഖത്തെ കരുവാളിപ്പ് മാറ്റാനും മുഖക്കുരുവിനെ തടയാനും ഗ്രീന്‍ ടീ സഹായിക്കും.

Green tea for the skin azn
Author
First Published Jun 1, 2023, 4:13 PM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പാനീയമാണ് ഗ്രീന്‍ ടീ. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ശരീരഭാരം നിയന്ത്രിക്കാൻ മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ സഹായിക്കും. ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ദിവസവും കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് എന്നാണ് ഡെര്‍മറ്റോളജിസ്റ്റായ ഡോ. അഞ്ചൽ പന്ത് പറയുന്നത്. മുഖത്തെ കരുവാളിപ്പ് മാറ്റാനും മുഖക്കുരുവിനെ തടയാനും ഗ്രീന്‍ ടീ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളാണ് സൂര്യപ്രകാശത്തിൽനിന്നു നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നത്. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും ഗ്രീൻ ടീ ഫേസ് ബാക്ക് ഉപയോഗിക്കാവുന്നതാണ്. 

ഗ്രീന്‍ ടീ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

ഗ്രീൻ ടീ പൊടിച്ചതിലേയ്ക്ക് രണ്ട് നുള്ള് മഞ്ഞൾ ചേർക്കുക. അതിലേയ്ക്ക് രണ്ട് ടീസ്പൂൺ വെള്ളക്കടല പൊടിച്ചത് കൂടി ചേർക്കാം. ശേഷം കുറച്ച് വെള്ളം ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

രണ്ട്... 

ഗ്രീൻ ടീ പൊടിച്ചതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തൈരും തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

മൂന്ന്... 

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്കും ഗ്രീന്‍ ടീ ഫേസ് പാക്ക് സഹായിക്കും. ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ ഗ്രീന്‍ ടീയും കുറച്ച് ഓറഞ്ചിന്‍റെ തൊലിയും അര ടീപ്സൂണ്‍ തേനും ചേര്‍ത്ത് അടിച്ച് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി  15 മിനിറ്റിന് ശേഷം കഴുകി കളയാം.  

Also Read: താരൻ അകറ്റാൻ ഇതാ ഏഴ് കിടിലന്‍ ഹെയര്‍ മാസ്കുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Follow Us:
Download App:
  • android
  • ios