എലിക്കൂട് പിടിപ്പിച്ച ഷൂ ധരിച്ച് മോഡല്‍; 'ഇതെന്ത് ഭ്രാന്ത്' എന്ന് കമന്‍റുകള്‍...

Published : Feb 15, 2024, 10:29 PM IST
എലിക്കൂട് പിടിപ്പിച്ച ഷൂ ധരിച്ച് മോഡല്‍; 'ഇതെന്ത് ഭ്രാന്ത്' എന്ന് കമന്‍റുകള്‍...

Synopsis

തിരക്കുള്ളൊരു റോഡിന് അരികിലായി, കാലില്‍ വ്യത്യസ്തമായൊരു ഷൂ അണിഞ്ഞുനില്‍ക്കുന്ന മോഡലിനെയാണ് ഈ വീഡിയോയില്‍ കാണുന്നത്. എന്താണ് ഈ ഷൂവിന്‍റെ പ്രത്യേകതയെന്നല്ലേ?

ഫാഷൻ ലോകത്തെ പല പരീക്ഷണങ്ങളും ഇതിന് പുറത്തുള്ളവരെ സംബന്ധിച്ച് ദഹിക്കാതെ പോകാറുണ്ട്. ഇതില്‍ തന്നെ ചില പരീക്ഷണങ്ങളൊക്കെ ഫാഷൻ ലോകത്തും ഏറെ പരിഹസിക്കപ്പെടുകയോ അല്ലെങ്കില്‍ വിമര്‍ശിക്കപ്പെടുകയോ ചെയ്യാറുണ്ട്. ഇക്കരത്തില്‍ വ്യാപകമായ വിമര്‍ശനത്തിനും വിവാദത്തിനും ഇരയാവുകയാണൊരു വീഡിയോ.

തിരക്കുള്ളൊരു റോഡിന് അരികിലായി, കാലില്‍ വ്യത്യസ്തമായൊരു ഷൂ അണിഞ്ഞുനില്‍ക്കുന്ന മോഡലിനെയാണ് ഈ വീഡിയോയില്‍ കാണുന്നത്. എന്താണ് ഈ ഷൂവിന്‍റെ പ്രത്യേകതയെന്നല്ലേ? ആദ്യ കാഴ്ചയില്‍ സംഗതി വ്യക്തമാകണമെന്നില്ല. എന്നാല്‍ ക്യാമറ സൂം ചെയ്യുമ്പോള്‍ കാണുന്ന കാഴ്ച ആരെയും ഒന്നമ്പരപ്പിക്കുന്നതാണ്.

ഷൂവിന് താഴെ രണ്ട് എലിക്കൂടുകളാണ് നാം കാണുക. ഇവ ഷൂവിന് താഴെ ഹീല്‍ എന്ന പോലെ പിടിപ്പിച്ചിരിക്കുകയാണ്. അത്ഭുതമെന്തെന്നാല്‍ ഈ കൂടുകള്‍ക്ക് അകത്ത് രണ്ട് എലികളെയും കാണാം. ഇവ ജീവനുള്ളത് തന്നെയോ, യഥാര്‍ത്ഥം തന്നെയോ എന്നത് വ്യക്തമല്ല. ന്യൂയോര്‍ക്ക് ഫാഷൻ വീക്കിനെ വീഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ ന്യൂയോര്‍ക്ക് ഫാഷൻ വീക്കുമായി ഇതില്‍ കാണുന്ന മോഡലിന് ബന്ധമുണ്ടോയെന്നതും വ്യക്തമല്ല. ഇത് ഫാഷൻ പരീക്ഷണങ്ങളെ പരിഹസിക്കുന്നതിന് വേണ്ടി ബോധപൂര്‍വം തയ്യാറാക്കിയ വീഡിയോ ആണെന്നും വാദമുണ്ട്.

ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതിനോടകം തന്നെ സംഗതി വൈറലാവുകയും ചെയ്തു. കോടികളാണ് വീഡിയോ കണ്ടിരിക്കുന്നത്.

എലികള്‍ക്ക് ജീവനുള്ളതാണെങ്കില്‍ ഇത് അംഗീകരിക്കാവുന്നതല്ല, ഇവര്‍ക്കെതിരെ നിയമനടപടി വേണം എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എലികള്‍ക്ക് ജീവനില്ലെങ്കില്‍ കൂടിയും ഇത് മൃഗങ്ങള്‍ക്കെതിരായ അക്രമത്തെ ന്യായീകരിക്കുന്നുവെന്നും, ഇത് തനി ഭ്രാന്ത് തന്നെ എന്നും, ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്ക് കയ്യടിക്കാൻ സാധിക്കില്ലെന്നും, ഇത് അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ചയാണെന്നുമെല്ലാം നിരവധി പേര്‍ കമന്‍റിട്ടിരിക്കുന്നു. 

വീഡിയോ...

 

Also Read:- പട്ടികളെയും കൊണ്ട് റാമ്പില്‍ സുന്ദരിമാര്‍; ഇത് 'വറൈറ്റി' ഫാഷൻ ഷോ....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം