കാഴ്ചയ്ക്ക് ഏറെ കൗതുകം പകരുന്ന വര്‍ണാഭമായൊരു ഫാഷൻ മേള തന്നെയായിരുന്നു ഇത്. മോഡലുകള്‍ റാമ്പില്‍ പട്ടികളുമായി കയറും. ഈ ഷോയില്‍ മോഡലുകള്‍ വെറും 'ആക്സസറീസ്' അഥവാ വേഷഭൂഷാദികള്‍ പോലെയാണ് എന്നാണ് ഡിസൈര്‍ പറയുന്നത്

ഫാഷൻ ഷോകള്‍ പല ലക്ഷ്യങ്ങളുമായും പല രീതിയിലുമെല്ലാം നമ്മുടെ നാട്ടില്‍ നടക്കാറുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹിതര്‍ക്കും അല്ലാത്തവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അങ്ങനെ പല തരം ഫാഷൻ ഷോകള്‍. 

പക്ഷേ ഈ ഫാഷൻ ഷോ ഇപ്പറഞ്ഞതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. കാരണം ഇത് ലക്ഷ്യമിടുന്നത് തന്നെ പട്ടികളെയാണ്. അതെ, പട്ടികള്‍ക്കായി ഒരു കിടിലൻ ഫാഷൻ ഷോ. ന്യൂയോര്‍ക്കിലാണ് സംഭവം.

ന്യൂയോര്‍ക്ക് ഫാഷൻ വീക്കില്‍ പ്രമുഖ ഡിസൈനറായ ആന്‍റണി റൂബിയോ ആണ് പട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ ഫാഷൻ ഷോ ഒരുക്കിയത്. ഇദ്ദേഹം പട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഡിസൈൻ ചെയ്യുന്നതില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ്. 

കാഴ്ചയ്ക്ക് ഏറെ കൗതുകം പകരുന്ന വര്‍ണാഭമായൊരു ഫാഷൻ മേള തന്നെയായിരുന്നു ഇത്. മോഡലുകള്‍ റാമ്പില്‍ പട്ടികളുമായി കയറും. ഈ ഷോയില്‍ മോഡലുകള്‍ വെറും 'ആക്സസറീസ്' അഥവാ വേഷഭൂഷാദികള്‍ പോലെയാണ് എന്നാണ് ആന്‍റണി റൂബിയോ പറയുന്നത്. ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്നുള്ളതും വഴിയരികില്‍ നിന്ന് 'റെസ്ക്യൂ' ചെയ്തെടുത്തതുമായ പട്ടികളെയാണ് ഈ ഫാഷൻ ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.

യുദ്ധങ്ങളുടെയും കലഹങ്ങളുടെയും കാലത്താണ് നാമിന്ന് ജീവിക്കുന്നതെന്നും രാഷ്ട്രീയസഹചര്യവും പാരിസ്ഥിതികമായ സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ് ഈയൊരു കാലത്ത് പോസിറ്റീവിറ്റിക്ക് നാം അല്‍പം കൂടി പ്രാധാന്യം നല്‍കണമെന്നും മേളയുടെ പശ്ചാത്തലത്തില്‍ ആന്‍റണി റൂബിയോ പറഞ്ഞു. 

പട്ടികളുടെ ഫാഷൻ ഷോയില്‍ നിന്നുള്ള വീഡിയോ...

View post on Instagram

Also Read:- വാലന്‍റൈൻസ് ഡേയ്ക്ക് കാമുകനില്ലെന്ന് പരാതി; യുവതിയെ ഞെട്ടിച്ച് സ്വിഗ്ഗിയുടെ സമ്മാനം....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo