അമ്മയ്ക്ക് പ്രായം കുറഞ്ഞോ? മേക്കോവര്‍ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ!

By Web TeamFirst Published Nov 2, 2021, 10:14 PM IST
Highlights

ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ആദ്യം ഈ ചിത്രം പങ്കുവച്ചത്. പിന്നീട് ചിത്രം പലരും ഷെയര്‍ ചെയ്തു, എന്തിന് ഈ അമ്മയും മക്കളും താരങ്ങളായി മാറുകയും ചെയ്തു. 

അന്ന് സാരിയുടുത്ത് (in saree), സിന്ദൂരവും തൊട്ട് മക്കളോടൊപ്പം, ഇന്ന് ജീന്‍സും (jeans) ടോപ്പും ധരിച്ച് അതേ മക്കളോടൊപ്പം... പറഞ്ഞുവരുന്നത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലായി മാറിയ രണ്ട് ചിത്രങ്ങളെ (photos) കുറിച്ചാണ്. പ്രായത്തെയും (age) കാലത്തെയും തോല്‍പ്പിച്ച അമ്മയുടെ (mother) മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 

ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ആദ്യം ഈ ചിത്രം പങ്കുവച്ചത്. പിന്നീട് ചിത്രം പലരും ഷെയര്‍ ചെയ്തു, എന്തിന് ഈ അമ്മയും മക്കളും മണിക്കൂറുകള്‍ കൊണ്ട് താരങ്ങളായി മാറുകയും ചെയ്തു. 'അമ്മയും മക്കളും അന്നും ഇന്നും' എന്ന ക്യാപ്ഷനോടെയാണ് വെറൈറ്റി മീഡിയ ചിത്രം പങ്കുവച്ചത്.  പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന അമ്മയാണ് ചിത്രത്തിലെ താരം. സാരിയുടുത്ത് കുഞ്ഞ് മക്കളെ കയ്യിലേന്തി നില്‍ക്കുന്ന ചിത്രമാണ് ആദ്യത്തേത്. 1998ല്‍ പകര്‍ത്തിയ ചിത്രമാണിത്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ ഒരു ന്യൂ ജെന്‍ അമ്മയെ ആണ് കാണുന്നത്. മക്കളുടെ ഒപ്പം നില്‍ക്കുന്ന അതേ അമ്മ ഇന്ന് ജീന്‍സും ടോപ്പും ആണ് ധരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ആണ് ഈ ചിത്രം അമ്മയും മക്കളും പകര്‍ത്തിയത്.  അമ്മ കൂടുതല്‍ സുന്ദരിയായിട്ടുണ്ട് എന്നും സൈബര്‍ ലോകം പറയുന്നു. 

സന്തൂര്‍ മമ്മിയെന്നാണ് പലരും ചിത്രങ്ങള്‍ക്ക് താഴെ കമന്‍റ്  ചെയ്തിരിക്കുന്നത്. മക്കള്‍ക്ക് പ്രായം കൂടിയപ്പോള്‍ അമ്മയ്ക്ക് പ്രായം കുറഞ്ഞോ എന്നും ചിലര്‍ ചോദിക്കുന്നു. 'അന്ന് അമ്മ സാരിയുടുത്തു സിന്തൂരം തൊട്ട്... ഇന്ന് അമ്മ ജീൻസും ടോപ്പും, മക്കൾക്ക് പ്രായം കൂടിയപ്പോൾ അമ്മയ്ക്ക് പ്രായം കുറഞ്ഞു.. അന്ന് മക്കളെ വളർത്താൻ വേണ്ടി സ്വന്തം ശരീരം നോക്കിയില്ല.. ഇന്ന് മക്കൾ തന്നോളം എത്തിയപ്പോൾ സന്തോഷം താനേ വന്നുച്ചേർന്നു.. അതാണ് ആ സൗന്ദര്യത്തിന്റെ രഹസ്യം'- എന്നാണ് ഒരാളുടെ കമന്‍റ്.  

'അമ്മ ലേഡീ മമ്മൂട്ടിയാണ്', 'അമ്മയെ ഇപ്പോള്‍ കണ്ടാൽ നയൻതാര' തുടങ്ങിയ കമന്‍റുകളും അമ്മയുടെ ഫാഷന്‍ സെന്‍സിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളും പോസ്റ്റിന് താഴെ വന്നു. കൊല്ലം സ്വദേശിനിയായ അനിത ആണ് ഒറ്റ ദിവസം കൊണ്ട് വൈറലായ ഈ 'സന്തൂര്‍' അമ്മ. 

 

Also Read: 'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞതാണ്'; രാജിനി ചാണ്ടി

click me!