'സന്തോഷത്തിന്‍റെ നിലവിളി'; രണ്ട് വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന മകനും അമ്മയും; ഹൃദയം തൊടുന്ന വീഡിയോ...

Published : Jul 06, 2021, 09:43 AM ISTUpdated : Jul 06, 2021, 09:45 AM IST
'സന്തോഷത്തിന്‍റെ നിലവിളി'; രണ്ട് വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന മകനും അമ്മയും; ഹൃദയം തൊടുന്ന വീഡിയോ...

Synopsis

‘സന്തോഷത്തിന്റെ നിലവിളി’ എന്ന കുറിപ്പോടെയാണ് 'ഗുഡ് ന്യൂസ് കറസ്പോണ്ടന്റ്' എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ പ്രചരിക്കുന്നത്. 

ആർമി ഉദ്യോഗസ്ഥനായ ഒരു മകനും അമ്മയും രണ്ട് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ഗുഡ് ന്യൂസ് കറസ്പോണ്ടന്റ്' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. 

എന്നാൽ ഈ വീഡിയോ എവിടെ നിന്നു ചിത്രീകരിച്ചെന്നോ, എപ്പോൾ ചിത്രീകരിച്ചെന്നോ വ്യക്തമല്ല. ‘സന്തോഷത്തിന്റെ നിലവിളി’ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ‘ഏദൻ ഹൂസ്റ്റൺ അമ്മയെ കണ്ടിട്ട് രണ്ട് വർഷമായി. അദ്ദേഹം ജർമനിയിൽ സേവനം അനുഷ്ഠിക്കുകയാണ്. അതുകൊണ്ടു  തന്നെ അമ്മയ്ക്ക് അപ്രതീക്ഷിതമായ കൂടിക്കാഴ്ച ഒരുക്കാൻ അദ്ദേഹം തിരുമാനിച്ചു. അമ്മ അവശ്യ സാധനങ്ങൾ വാങ്ങാന്‍ ഒരു കടയിൽ എത്തിയപ്പോഴാണ് അദ്ദേഹം അവിടെയെത്തി അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കിയത്'- ട്വീറ്റില്‍ പറയുന്നു. 

 

 

 

അപ്രതീക്ഷിതമായി മകനെ കണ്ട അമ്മയുടെ സന്തോഷം വീഡിയോയിൽ വ്യക്തമാണ്. 36,000ൽ അധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. 

Also Read: മകൻ കാർ സമ്മാനമായി നൽകി; സന്തോഷം കൊണ്ട് തുള്ളിച്ചാടി അമ്മ; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ