അമ്മയ്ക്ക് ഒരു കാർ സമ്മാനമായി നൽകുന്ന ഒരു മകന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുറത്ത് പാർക്ക് ചെയ്ത കാർ തനിക്കുള്ള സമ്മാനമാണെന്ന് തിരിച്ചറിയുമ്പോൾ ആ അമ്മ സന്തോഷം കൊണ്ട്  തുള്ളിച്ചാടുകയായിരുന്നു. മകനില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെ ദൃശ്യം പലരുടെയും കണ്ണുകൾ ഈറനണിയിക്കുന്നതാണ്. 

വീടിന് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന കാർ കാണിക്കാൻ  അമ്മയെ കൊണ്ടുപോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വെള്ള നിറത്തിലുള്ള കാറിനടുത്തേയ്ക്ക് ആകാംക്ഷയോടെ ആ അമ്മ നടന്നു നീങ്ങി. ശേഷം മകനോട് ആ കാർ ആരുടേതാണെന്നും ചോദിച്ചു. ഇത് തന്റെ കാർ അല്ലെന്നും അമ്മയുടേതാണെന്നും മകന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. 

 

 

 

 

 

ഇത് കേട്ട അമ്മ സന്തോഷം കൊണ്ട് അലറിവിളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം മകനെ കെട്ടിപ്പിടിച്ച് ആഹ്‌ളാദം പങ്കുവയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ ഇതുവരെ 28 ലക്ഷം പേരാണ് കണ്ടത്. 

Also Read: മകന് വേണ്ടി തടിയില്‍ ലംബോര്‍ഗിനി പണിഞ്ഞ് അച്ഛന്‍; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona