ഇനി സേവ് ദ ഡേറ്റും വേറെ ലെവല്‍; തീ പാറിച്ച് വധുവും വരനും !

Web Desk   | others
Published : Jan 16, 2020, 03:51 PM IST
ഇനി സേവ് ദ ഡേറ്റും വേറെ ലെവല്‍; തീ പാറിച്ച് വധുവും വരനും !

Synopsis

കേരളത്തില്‍ ആരും പരീക്ഷിക്കാത്ത  സേവ് ദ് ഡേറ്റുമായി എത്തിയിരിക്കുകയാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാജിയോ വെഡ്ഡിങ് സ്റ്റുഡിയോ.

സേവ് ദ ഡേറ്റുകള്‍ തരംഗമാവുകയും വിവാദത്തിൽ അകപ്പെടുകയും ചെയ്യുന്ന കാലമാണിത്. വെഡ്ഡിങ് ഷൂട്ടിലെ പരീക്ഷണം തുടരുന്നതിനിടെ കേരളത്തില്‍ ആരും പരീക്ഷിക്കാത്ത  സേവ് ദ് ഡേറ്റുമായി എത്തിയിരിക്കുകയാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാജിയോ വെഡ്ഡിങ് സ്റ്റുഡിയോ.

വിഎഫ്എക്സും അനിമേഷനും ചേർത്ത് രാജ്യാന്തര തലത്തിൽ സേവ് ദ ഡേറ്റുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വെഡ്ഡിങ് കമ്പനികൾ എന്നുവേണം പറയാന്‍. 'മണി ഹീസ്റ്റ്' എന്ന നെറ്റ്ഫിക്സ് വെബ്സീരിസിൽ നിന്ന് പ്രചോദമുൾകൊണ്ടാണ് തോമസ്–ആൽഫി എന്നിവരുടെ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്. തോമസ് ഈ വെബ്സീരിസിന്റെ കടുത്ത ആരാധകനാണ്. ഇതാണ് ഇത്തരമൊരു സേവ് ദ ഡേറ്റ് ഒരുക്കാൻ കാരണം. ഒപ്പം എന്തെങ്കിലും വ്യത്യസ്തമായിരിക്കണമെന്നും ഇവര്‍ ആഗ്രഹിച്ചിരുന്നു.

 

 

'മണി ഹീസ്റ്റി'ലെ രംഗങ്ങളെ അനുസ്കമരിപ്പിക്കുന്ന വിധത്തിൽ തൊമ്മനും മണിക്കുട്ടിയും (വധുവിന്റെയും വരന്റെയും വീട്ടിൽ വിളിക്കുന്ന പേരുകള്‍) പോസ് ചെയ്തു. ക്രോമയിൽ ഷൂട്ട് ചെയ്ത് അനിമേഷൻ കൂട്ടിച്ചേർത്ത് ‘മണി ഹീറ്റസ്’രൂപത്തിലേക്ക് മാറ്റി.  

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ