കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമായി മാസ്കുകൾ മാറി. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. എന്നിട്ടും ഈ നിയമം പാലിക്കാത്തവര്‍ ഏറേയാണ്. ഇത്തരക്കാര്‍ കാണേണ്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു കുരുങ്ങനാണ് ഈ വീഡിയോയിലെ താരം. മിടുക്കനായ ഈ കുരുങ്ങന്‍ ഒരു കഷ്ണം തുണി ഉപയോഗിച്ച് മുഖം മറച്ച് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.  കൈയില്‍ കിട്ടിയ തുണി കൊണ്ട് മുഖം മൂടുന്ന രീതിയില്‍ മറയ്ക്കുകയാണ് ഈ കുരുങ്ങന്‍ ചെയ്തത്. 

വീഡിയോ പുതിയതല്ലെങ്കിലും മാസ്ക് ധരിക്കുന്ന പോലെ മുഖത്ത് തുണി ചുറ്റിയ കുരങ്ങന്‍ ഈ കൊറോണ കാലത്താണ് വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ച ഈ വീഡിയോ ഇതുവരെ 22,000 ആളുകളാണ് കണ്ടത്.  കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് മുഖ്യം എന്ന സന്ദേശം കുരുങ്ങന്‍ അനുസരിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ പ്രതികരണം. 

 

Also Read: 'പണം ഒന്നും നോക്കിയില്ല'; സ്വര്‍ണ മാസ്ക് ധരിച്ച്‌ പൂനെ സ്വദേശി...