ഞങ്ങള്‍ക്കുള്ള കരിമ്പ് എവിടെ? ലോറി തടഞ്ഞ് അമ്മയാന; വീഡിയോ

Published : Oct 05, 2021, 03:35 PM IST
ഞങ്ങള്‍ക്കുള്ള കരിമ്പ് എവിടെ? ലോറി തടഞ്ഞ് അമ്മയാന; വീഡിയോ

Synopsis

കുട്ടിയാനയ്ക്ക് ഒപ്പമെത്തിയ അമ്മയാന കരിമ്പിന്‍ ലോറി തടയുകയായിരുന്നു. തുടര്‍ന്ന് വണ്ടി നിര്‍ത്തിയതിന് ശേഷം, ഒരു തൊഴിലാളി വാഹനത്തിന് മുകളില്‍ കയറി കരിമ്പ് ആനക്ക് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.

'ആന (elephant) കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെ' എന്നു പറയുന്നത് ശരിയാണ്. അത് പോലെ തന്നെയാണ് കരിമ്പിന്‍ (sugarcane) ലോറി കണ്ടാല്‍ ആനകള്‍ പെരുമാറുന്നത്. അത്തരത്തിലൊന്നാണ് സത്യമംഗലം (Sathyamangalm) വനത്തില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യം.

സത്യമംഗലം- മൈസൂര്‍ ദേശീയപാതയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കുട്ടിയാനയ്ക്ക് ഒപ്പമെത്തിയ അമ്മയാന കരിമ്പിന്‍ ലോറി തടയുകയായിരുന്നു. തുടര്‍ന്ന് വണ്ടി നിര്‍ത്തിയതിന് ശേഷം, ഒരു തൊഴിലാളി വാഹനത്തിന് മുകളില്‍ കയറി കരിമ്പ് ആനക്ക് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കരിമ്പ് ആവശ്യത്തിന് ലഭിച്ചതിന് ശേഷമാണ് ആനകള്‍ റോഡില്‍ നിന്ന് മാറിയത്. മറ്റൊരു വാഹനത്തിന്‍ നിന്ന് ചിത്രീകരിച്ച രസകരമായ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

 

Also Read: ഓടിക്കൊണ്ടിരിക്കെ കാറിന്‍റെ ചില്ലിന് മുകളിലൂടെ ഇഴഞ്ഞെത്തുന്ന പാമ്പ്; വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ