ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന്‍റെ ബോണറ്റില്‍ പാമ്പ് തെന്നി നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

ഓടിക്കൊണ്ടിരിക്കെ കാറിന്‍റെ (car) ചില്ലിനു മുകളിലൂടെ ഒരു പാമ്പ് (snake) ഇഴഞ്ഞെത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന്‍റെ ബോണറ്റില്‍ (bonnet) പാമ്പ് തെന്നി നീങ്ങുന്നതാണ് വീഡിയോയുടെ (video) തുടക്കത്തില്‍ കാണുന്നത്. 

ശേഷം പതുക്കെ ചില്ലിനു മുകളിലൂടെ വശങ്ങളിലുള്ള ഗ്ളാസിന് മീതെയെത്തി. ഇതോടെ ഡ്രൈവർ കാർ നിർത്തി. ഈ സമയം കൊണ്ട് കാറിനകത്തുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. 

എന്തായാലും 21 സെക്കൻഡുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യൂട്യൂബിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. സംഭവം എപ്പോള്‍, എവിടെ വച്ച് നടന്നതാണെന്ന് വീഡ‍ിയോയിൽ വ്യക്തമല്ല. 

Also Read: 15കാരിയുടെ മടിയിൽ കിടന്നുറങ്ങുന്ന 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona