ഇത് 'മസില്‍സിങ്'; ഫിറ്റ്നസ് ഫ്രീക്കനായി രണ്‍വീര്‍ സിങ്

Published : Oct 05, 2021, 02:32 PM ISTUpdated : Oct 05, 2021, 02:34 PM IST
ഇത് 'മസില്‍സിങ്'; ഫിറ്റ്നസ് ഫ്രീക്കനായി രണ്‍വീര്‍ സിങ്

Synopsis

അക്കൂട്ടത്തിലിതാ ബോളിവുഡിന്‍റെ സ്റ്റൈലിഷ് താരം രണ്‍വീര്‍ സിങ്ങുമുണ്ട്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരത്തിന് സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുണ്ട്. 

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്ന് ബോളിവുഡ് താരങ്ങള്‍. അതിപ്പോള്‍ നടിമാരെന്നോ നടന്മാരെന്നോ വ്യത്യാസമില്ലാതെ തന്നെ എല്ലാവരും സ്ഥിരം ജിമ്മുകളില്‍ പോകുന്നവരാണ്. താരങ്ങളുടെ വര്‍ക്കൗട്ട് വീഡിയോകളും സൈബര്‍ ലോകത്ത് ഹിറ്റാകാറുണ്ട്. 

അക്കൂട്ടത്തിലിതാ ബോളിവുഡിന്‍റെ സ്റ്റൈലിഷ് താരം രണ്‍വീര്‍ സിങ്ങുമുണ്ട്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരത്തിന് സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ വര്‍ക്കൗട്ടിനിടെ പകര്‍ത്തിയ ഒരു ചിത്രമാണ് രണ്‍വീര്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

താന്‍  ഒരു മസില്‍ സിങ്ങുമാണെന്ന് തെളിയിക്കുന്നതാണ് രണ്‍വീര്‍ സിങ്ങിന്‍റെ ഈ ചിത്രം. 'മണ്‍ഡേമോട്ടിവേഷന്‍' എന്ന ഹാഷ്ടാഗോടെയാണ് തന്‍റെ മസില്‍ ചിത്രം രണ്‍വീര്‍ പങ്കുവച്ചത്. ആരാധകരെല്ലാം തന്നെ ആഘോഷപൂര്‍വ്വമാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 

Also Read: തലകുത്തി നില്‍ക്കുന്ന ബോളിവുഡ് നടി; ചിത്രം വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ