കുഞ്ഞുങ്ങളുമൊത്ത് കളിക്കുന്ന പുള്ളിപ്പുലി; മനോഹരം ഈ വീഡിയോ...

Published : May 01, 2020, 04:07 PM IST
കുഞ്ഞുങ്ങളുമൊത്ത് കളിക്കുന്ന പുള്ളിപ്പുലി; മനോഹരം ഈ വീഡിയോ...

Synopsis

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സുശന്ത നന്ദ എന്ന ഉദ്യോഗസ്ഥനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

കുഞ്ഞുങ്ങളുമൊത്ത് സ്നേഹപ്രകടനം നടത്തുകയും കളിക്കുകയും ചെയ്യുന്ന പുള്ളിപ്പുലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സുശന്ത നന്ദ എന്ന ഉദ്യോഗസ്ഥനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

20 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ ആയിരങ്ങളാണ് കണ്ടത്. ' സ്‌നേഹത്തെ നിങ്ങള്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിയില്ല. അത് എല്ലാവരുടെയും ഹൃദയത്തിലാണ് അനുഭവപ്പെടുന്നത്'- എന്ന കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 

 

വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ഈ കാലത്തും സ്‌നേഹം അളക്കാന്‍ കഴിയാത്തതാണെന്നും,  ഈ ചിത്രം എന്‍റെ ദിവസം മനോഹരമാക്കുന്നുവെന്നും തുടങ്ങിയ റീട്വീറ്റുകളും കാഴ്ചക്കാര്‍ പങ്കുവെക്കുകയും ചെയ്തു. 

Also Read: സുഖമില്ലാത്ത പൂച്ചക്കുട്ടിയുമായി അമ്മപ്പൂച്ച ആശുപത്രിയില്‍; അമ്പരന്ന് ഡോക്ടര്‍മാര്‍ !

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ