സ്വന്തം കുഞ്ഞിന് എന്തെങ്കിലുമൊരു അസുഖമോ അപകടമോ പറ്റിയാല്‍ ഒരമ്മയ്ക്കും സഹിക്കാന്‍ കഴിയില്ല. ഇവിടെയൊരു അമ്മ പൂച്ചയ്ക്കും തന്‍റെ കുഞ്ഞിന് അസുഖം ബാധിച്ചെന്ന് മനസ്സിലായപ്പോള്‍ ഇതേ വേദന തന്നെയാണ് ഉണ്ടായത്. 

മാതൃത്വം മനുഷ്യരോളം പ്രകടിപ്പിക്കുന്നവരാണ് മൃഗങ്ങളെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍. സ്വന്തം കുഞ്ഞിന് എന്തെങ്കിലുമൊരു അസുഖമോ അപകടമോ പറ്റിയാല്‍ ഒരമ്മയ്ക്കും സഹിക്കാന്‍ കഴിയില്ല. ഇവിടെയൊരു അമ്മ പൂച്ചയ്ക്കും തന്‍റെ കുഞ്ഞിന് അസുഖം ബാധിച്ചെന്ന് മനസ്സിലായപ്പോള്‍ ഇതേ വേദന തന്നെയാണ് ഉണ്ടായത്. 

അമ്മപ്പൂച്ച പിന്നെ ഒട്ടും താമസിക്കാതെ തന്‍റെ കുഞ്ഞിനെയും എടുത്തുകൊണ്ട് നേരെ ഓടിയത് ആശുപത്രിയിലേക്കാണ്. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് സംഭവം നടന്നത്. പൂച്ചകുഞ്ഞിനെയും കടിച്ചുകൊണ്ടുവന്ന അമ്മ പൂച്ചയെ കണ്ട് ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടുപോയി. 

Scroll to load tweet…

ഒട്ടും വൈകാതെ തന്നെ ഡോക്ടര്‍മാര്‍ പൂച്ചയ്ക്ക് വേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ പൂച്ചക്കുട്ടിയെ പരിപാലിക്കുകയും അമ്മ പൂച്ചയ്ക്ക് ഭക്ഷണവും പാലും നല്‍കുകയും ചെയ്തുവെന്ന് ജീവനക്കാരിലൊരാളായ ബോറഡ് പാണ്ട പറയുന്നു. ശേഷം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. പൂച്ചക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. 

"ഇന്ന് ഞങ്ങള്‍ ആശുപത്രിയുടെ എമര്‍ജന്‍സി റൂമിലായിരുന്നപ്പോഴാണ് അവിടേക്ക് ഒരു പൂച്ച വായില്‍ തന്‍റെ കുഞ്ഞുമായി ഓടിയെത്തിയത് " എന്ന കുറിപ്പോടെ മെര്‍വ് ഓസ്‌കാന്‍ എന്നയൊരാള്‍ ചെയ്ത ട്വീറ്റാണ് വൈറലായത്. മനുഷ്യനുള്ള വിവേകവും വികാരവും മൃഗങ്ങള്‍ക്കുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ കാഴ്ച എന്നാണ് ചിത്രങ്ങള്‍ കണ്ട ആളുകളുടെ പ്രതികരണം. 

Also Read: കൊറോണ പേടി; നായ്ക്കളെയും പൂച്ചകളെയും കഴിക്കുന്നതിന് വിലക്ക്...