വൃഷണസഞ്ചി വലുതാകാന്‍ കുത്തിവയ്പ് നടത്തി മരിച്ച യുവാവിനെ ഓര്‍ക്കുന്നുണ്ടോ?

By Web TeamFirst Published Oct 15, 2019, 4:47 PM IST
Highlights

ടാങ്കിന്റെ ഉറ്റമിത്രമായിരുന്ന ഡൈലന്‍ എന്നയാളുടെ വാക്ക് കേട്ടാണ് ടാങ്ക് 2014ല്‍ സിലിക്കണ്‍ കുത്തിവയ്പ് തുടങ്ങിയതത്രേ. ഇത്തരത്തില്‍ കുത്തിവയ്പ് നടത്തി എളുപ്പത്തില്‍ വൃഷ്ണസഞ്ചി ഒരു ബാസ്‌കറ്റ് ബോളിനോളം വലിപ്പമുള്ളതാക്കി മാറ്റാമെന്ന് ഡൈലന്‍ തന്റെ മകനോട് പറഞ്ഞിരുന്നതായും ലിന്‍ഡ പറയുന്നു. ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ടാങ്ക് പുലര്‍ത്തിയിരുന്ന താല്‍പര്യം പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന ശേഷം നിലവിട്ട് പോവുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു

പോയ വര്‍ഷം വാര്‍ത്തകളില്‍ ഏറെ നിറഞ്ഞുനിന്നൊരു സംഭവമായിരുന്നു വൃഷണസഞ്ചി വലുതാകാന്‍ കുത്തിവയ്പ് നടത്തി യുവാവ് മരിച്ചത്. ഇരുപത്തിയെട്ടുകാരനായ ടാങ്ക് ഹഫെര്‍ട്‌പെന്‍ എന്ന യുവാവിനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. 

മകന്‍ മരിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടാങ്കിന്റെ അമ്മ ലിന്‍ഡ ചാപ്മാന്‍. ടാങ്കിന്റെ അഞ്ച് സുഹൃത്തുക്കള്‍ക്കെതിരെയാണ് ലിന്‍ഡയുടെ ആരോപണങ്ങള്‍. 

ടാങ്കിന്റെ ഉറ്റമിത്രമായിരുന്ന ഡൈലന്‍ എന്നയാളുടെ വാക്ക് കേട്ടാണ് ടാങ്ക് 2014ല്‍ സിലിക്കണ്‍ കുത്തിവയ്പ് തുടങ്ങിയതത്രേ. ഇത്തരത്തില്‍ കുത്തിവയ്പ് നടത്തി എളുപ്പത്തില്‍ വൃഷ്ണസഞ്ചി ഒരു ബാസ്‌കറ്റ് ബോളിനോളം വലിപ്പമുള്ളതാക്കി മാറ്റാമെന്ന് ഡൈലന്‍ തന്റെ മകനോട് പറഞ്ഞിരുന്നതായും ലിന്‍ഡ പറയുന്നു. ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ടാങ്ക് പുലര്‍ത്തിയിരുന്ന താല്‍പര്യം പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന ശേഷം നിലവിട്ട് പോവുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. 

'പപ്' ആന്റ് 'മാസ്റ്റര്‍'...

ടാങ്കിന്റെ മരണത്തോടെ പരസ്യമായ പല രഹസ്യങ്ങളും തുറന്ന് ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് മാതാപിതാക്കളേയും സ്വന്തം കുടുംബത്തേയുമെല്ലാം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ആളായിരുന്നു ഡൈലന്‍. സുഹൃദ്‌സദസ്സുകള്‍ക്കിടയില്‍ വച്ച് എപ്പോഴോ ടാങ്കും ഡൈലനും ഏറെ അടുത്തു. 


('പപ് ആന്‍റ് മാസ്റ്റർ' എന്ന ബന്ധത്തെ പ്രതിനിധീകരിക്കുന്ന ചിത്രം)

ഡൈലനെ തന്റെ 'മാസ്റ്റര്‍' ആയാണ് ടാങ്ക് കണ്ടിരുന്നത്. 'പപ്' , 'മാസ്റ്റര്‍' എന്നീ പദവികള്‍ ബന്ധത്തിലെ അധികാരത്തെ സൂചിപ്പിക്കുന്നതാണ്. 'പപ്' അധികാരത്തില്‍ താഴെയും 'മാസ്റ്റര്‍' പേരുപോലെ തന്നെ അയാളുടെ ഉടമസ്ഥനും ആയിരിക്കും. ലോകത്തിന്റെ പലയിടങ്ങളിലും ഇത്തരത്തില്‍ ബന്ധത്തിലേര്‍പ്പെടുന്നവരുടെ കമ്മ്യൂണിറ്റികള്‍ തന്നെയുണ്ട്. 

'പപ്' ആകുന്നതിലും 'മാസ്റ്റര്‍' ആകുന്നതിലും സ്വയം സന്തോഷം കണ്ടെത്തുന്നവരാണ് ഇത്തരത്തില്‍ ബന്ധത്തിലാകുക. എന്നാല്‍ ഡൈലന്റേയും ടാങ്കിന്റേയും ബന്ധത്തില്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെടുകയായിരുന്നുവെന്ന് ലിന്‍ഡ പറയുന്നു. 

'ഏത് തരം മനുഷ്യരാണ് പ്രിയപ്പെട്ടവരോട് ഇത്തരത്തില്‍ പെരുമാറുക? എന്ത് തരം ന്യായീകരണമാണ് അവര്‍ക്കതിന് നല്‍കാനാവുക. ടാങ്ക് അസുഖബാധിതനായപ്പോഴും, കിടപ്പിലായപ്പോഴും, എന്തിന് മരിച്ചപ്പോള്‍ പോലും അവര്‍ അതൊന്നും ഞങ്ങളെ അറിയിച്ചിട്ടില്ല...'- ലിന്‍ഡ പറയുന്നു.

ടാങ്ക് മരണത്തിലേക്ക്...

തന്റെ ശരീരം തന്റെ മാസ്റ്ററുടെ അധികാരപരിധിയില്‍ വരുന്നതാണെന്നായിരുന്നു ടാങ്കിന്റെ വാദം. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ഇരുവരും തമ്മില്‍ ഒരു കരാറിലും ഒപ്പുവച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പിന്നീട് ടാങ്ക് ഈ കരാറിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു.


(ഡൈലനും ടാങ്കും...)

ഈ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയായിരുന്നു ടാങ്കിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നത്. ഇതിലൂടെ ലഭിക്കുന്ന പ്രശസ്തിയും ഡൈലന്‍റെ പ്രധാന ലക്ഷ്യമായിരുന്നുവെന്നാണ് ലിൻഡ പറയുന്നത്. 2014ന് ശേഷം ഇത്തരത്തില്‍ പങ്കുവച്ച പല ചിത്രങ്ങളിലും ടാങ്കിന്റെ വൃഷണസഞ്ചികള്‍ വീര്‍ത്തിരിക്കുന്നത് വ്യക്തമായിരുന്നു. 

ഒടുവില്‍ കുത്തിവയ്പിനെത്തുടര്‍ന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് ഇരുപത്തിയെട്ടാം വയസ്സില്‍ ടാങ്ക് മരണത്തിന് കീഴടങ്ങി. ഡൈലനും ടാങ്കും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇന്ന് നിലവിലില്ല. എന്നാല്‍ ഇതില്‍ പോസ്റ്റ് ചെയ്തിരുന്ന പല ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ സുലഭമാണ്. ലഭ്യമായ തെളിവുകളെല്ലാം ശേഖരിച്ച് ഡൈലനും മറ്റ് നാല് സുഹൃത്തുക്കള്‍ക്കുമെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ലിന്‍ഡ. ഇനിയൊരു ചെറുപ്പക്കാരനും ഇങ്ങനെയൊരു ദുര്‍ഗതി ഉണ്ടാകരുതെന്നും ഇവര്‍ പറയുന്നു.

click me!