പ്രസവശേഷം ആദ്യമായി കുഞ്ഞിനെ കാണുന്ന അമ്മ; ഹൃദ്യമായ വീഡിയോ...

Published : Oct 14, 2023, 04:05 PM IST
പ്രസവശേഷം ആദ്യമായി കുഞ്ഞിനെ കാണുന്ന അമ്മ; ഹൃദ്യമായ വീഡിയോ...

Synopsis

പ്രസവശേഷം തന്‍റെ കുഞ്ഞിനെ ആദ്യമായി കാണുന്ന അമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. ഏറെ ഹൃദ്യമായൊരു രംഗം തന്നെയാണിതെന്നും വീഡിയോ കണ്ട ഏവരും കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ മിക്കതും പക്ഷേ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കിയെടുക്കുന്നവയായിരിക്കും. എന്നാല്‍ മറ്റ് ചില വീഡിയോകളുണ്ട്, യഥാര്‍ത്ഥസംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്നവ. ഇത്തരം വീഡിയോകള്‍ക്കാണ് പക്ഷേ ആത്മാര്‍ത്ഥമായ കാഴ്ചക്കാരെ ഏറെയും ലഭിക്കുക. വൈറലാകുന്ന വീഡിയോകളിലും ഇവ തന്നെയായിരിക്കും കൂടുതലും. 

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ കാഴ്ചയെ ക്ഷണിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണിതെങ്കിലും ഇപ്പോള്‍ വീണ്ടും സംഭവം വൈറലായിരിക്കുകയാണ്. ധാരാളം പേര്‍, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവരെല്ലാം വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്.

റഷ്യക്കാരനായ ഡോ. എര്‍സണ്‍ അക്സു ആണ് തന്‍റെ ഇൻസ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചിരുന്നത്. പ്രസവശേഷം തന്‍റെ കുഞ്ഞിനെ ആദ്യമായി കാണുന്ന അമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. ഏറെ ഹൃദ്യമായൊരു രംഗം തന്നെയാണിതെന്നും വീഡിയോ കണ്ട ഏവരും കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു.

പ്രസവം കഴിഞ്ഞ് നിമിഷങ്ങളേ പിന്നിട്ടിട്ടുള്ളൂ. കുഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനിടെ വിറയാര്‍ന്ന കൈ നീട്ടി കുഞ്ഞിനെയൊന്ന് തൊടാൻ വെമ്പുകയാണ് അമ്മ. ഡോക്ടര്‍ കുഞ്ഞിനെ അമ്മയ്ക്ക് ചേര്‍ത്തുപിടിക്കാനും ഉമ്മ വയ്ക്കാനുമെല്ലാം നല്‍കുകയാണ് പിന്നീട്.

അത്രമാത്രം ഊഷ്മളമായ രംഗം വീണ്ടും വീണ്ടും കണ്ടിരുന്ന് പോകുമെന്നും ലോകത്ത് മറ്റൊന്നിനും പകരം വയ്ക്കാനാകാത്ത അനുഭവമാണിതെന്നുമെല്ലാം വീഡിയോ കണ്ടവര്‍ നിറഞ്ഞ മനസോടെ കുറിച്ചിരിക്കുന്നു. ഡോ. എര്‍സണ്‍ അക്സു ഇതുപോലുള്ള നിരവധി വീഡിയോകള്‍ ഇൻസ്റ്റഗ്രാം  പേജില്‍ മുമ്പും പങ്കുവച്ചിട്ടുണ്ട്. ഇവയില്‍ മിക്കതും പ്രസവമുറികളുമായും പിഞ്ചുകുഞ്ഞുങ്ങളുമായുമെല്ലാം ചുറ്റിപ്പറ്റിയുള്ളത് തന്നെയാണ്. 

വൈറലായ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- നിങ്ങള്‍ മെന്‍റലി ഫിറ്റ് ആണോ? നിങ്ങള്‍ക്ക് ഡിപ്രഷനുണ്ടോ? സ്വയം പരിശോധിക്കാൻ മാര്‍ഗങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'