Viral Video: ട്രെക്കിനടിയില്‍ പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍; വീഡിയോ വൈറൽ

Published : Jan 31, 2022, 01:19 PM ISTUpdated : Jan 31, 2022, 01:21 PM IST
Viral Video: ട്രെക്കിനടിയില്‍ പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍; വീഡിയോ വൈറൽ

Synopsis

നല്ലൊരു മഴയ്ക്കിടയിലായിരുന്നു ഈ അപകടം നടന്നത്. കാറില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനാണ് ഈ  വീഡിയോ പകര്‍ത്തിയത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

ട്രെക്കിനടിയില്‍ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു ബൈക്ക് യാത്രികന്‍റെ വീഡിയോ (Video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. മലേഷ്യയില്‍ (Malaysia) നിന്നുള്ളതാണ് ഈ വീഡിയോ

വീഡിയോയില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ (biker) സ്പീഡില്‍ വരുന്നത് കാണാം. തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട ബൈക്ക് റോഡിലൂടെ തെന്നി നീങ്ങുകയും വീഴുകയും ചെയ്യുന്നുണ്ട്. തൊട്ടുപിന്നാലെ ഒരു ട്രക്ക് വന്ന് ബൈക്കിന് മുകളിലൂടെ കടന്നു പോകുന്നത് കാണാം. എന്നാല്‍ ട്രെക്ക് അരികിലെത്തുന്നതിന് തൊട്ടുമുമ്പ് ബൈക്ക് യാത്രികന്‍ വീണിടത്തു നിന്ന് എഴുന്നേറ്റ് അല്‍പ്പം ദൂരേക്ക് മാറി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

 

 

 

ട്രെക്ക് ഡ്രൈവര്‍ എങ്ങനെയോ ട്രക്ക് നിര്‍ത്തുകയായിരുന്നു. പതിയെ ബൈക്ക് യാത്രികന്‍ ബൈക്കിന് കേടുപാട് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പോകുന്നതും വീഡിയോയില്‍ കാണാം. നല്ലൊരു മഴയ്ക്കിടയിലായിരുന്നു ഈ അപകടം നടന്നത്. കാറില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനാണ് ഈ  വീഡിയോ പകര്‍ത്തിയത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ രണ്ട് ലക്ഷത്തോളം പേരാണ് കണ്ടത്.  

Also Read: ഭീമൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?