തായ്‍ലന്‍റില്‍ പിറന്നാള്‍ ആഘോഷിച്ച് മൗനി റോയ്; ചിത്രങ്ങള്‍

Published : Oct 01, 2019, 04:29 PM IST
തായ്‍ലന്‍റില്‍ പിറന്നാള്‍ ആഘോഷിച്ച് മൗനി റോയ്; ചിത്രങ്ങള്‍

Synopsis

പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മൗനി. മറ്റൊരു ബിക്കിനി ധരിച്ചുള്ള ചിത്രവും മൗനി പങ്കുവച്ചിട്ടുണ്ട്. 

നടി മൗനി റോയിയുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗം. തായ്‍ലന്‍റില്‍ തന്‍റെ 34ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. ഓരോ ദിവസവും തന്‍റെ വെക്കേഷന്‍ ഡയറീസ് അപ്ഡേറ്റ് ചെയ്യാന്‍ മറക്കാത്ത മൗനി ഇന്ന് തന്‍റെ പിറന്നാള്‍ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മൗനി. മറ്റൊരു ബിക്കിനി ധരിച്ചുള്ള ചിത്രവും മൗനി പങ്കുവച്ചിട്ടുണ്ട്. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നെല്ലാം വിട്ട് തായ്‍ലന്‍റില്‍ പിറന്നാള്‍ ആഘോഷിക്കുകയാണെങ്കിലും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായെത്തുന്നത്. ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കാനും മൗനി മറന്നില്ല. നിങ്ങളുടെ ആശംകള്‍ വായിക്കുമ്പോള്‍ സന്തോഷംകൊണ്ട് കണ്ണ് നിറയുന്നുവെന്ന് താരം കുറിച്ചു. 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ