അടുക്കള വൃത്തിയാക്കുമ്പോൾ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കണേ...

By Web TeamFirst Published Sep 30, 2019, 3:14 PM IST
Highlights

പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ച് എപ്പോഴും ഉണക്കി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഭക്ഷണാവശിഷ്ടങ്ങളും കരിയുമെല്ലാം സ്പോഞ്ചിൽ കുതിർന്ന് കിടക്കുന്നത് രോഗകാരികളായ സൂക്ഷ്മ ജീവികളെ പാത്രത്തിലേക്ക് പരത്തുന്നതിന് കാരണമാവും.

ഒരു വീടിന്റെ പ്രധാനഭാഗമാണ് അടുക്കള. അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത് ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലേക്കുളള ആദ്യ പടികൂടിയാണ്. വൃത്തിയുളളതും തിളങ്ങുന്നതുമായ അടുക്കള സ്വന്തമാക്കാന്‍ നിങ്ങൾ ചെയ്യേണ്ടത്...

ഒന്ന്...

അടുക്കള വൃത്തിയാക്കാൻ ഏറ്റവും നല്ലത് വിനാഗിരിയാണ്. അടുക്കളയിലെ തറ അര ടീസ്പൂൺ വിനാഗിരി ചേര്‍ത്ത വെളളം ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്.

 രണ്ട്...

സോപ്പിനൊപ്പം ബേക്കിങ് സോഡ ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നത് പാത്രങ്ങള്‍ വെട്ടിതിളങ്ങാന്‍ സഹായിക്കും. വാഷ് ബേസിന്‍ കഴുകുന്നതിന് അര മണിക്കൂര്‍ മുന്‍പേ കിച്ചന്‍ സിങ്കില്‍ ബേക്കിങ് സോഡ ഇട്ട് വയ്ക്കുന്നത് വൃത്തിയും തിളക്കവും നല്‍കുന്നതിന് സഹായിക്കും.

മൂന്ന്...

പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ച് എപ്പോഴും ഉണക്കി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഭക്ഷണാവശിഷ്ടങ്ങളും കരിയുമെല്ലാം സ്പോഞ്ചിൽ കുതിർന്ന് കിടക്കുന്നത് രോഗകാരികളായ സൂക്ഷ്മ ജീവികളെ പാത്രത്തിലേക്ക് പരത്തുന്നതിന് കാരണമാവും.

നാല്...

ആഴ്ച്ചയിലൊരിക്കല്‍ ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. ഒരു സ്പൂണ്‍ ബേക്കിങ് സോഡ ഒരു ലിറ്റര്‍ ചൂടുവെളളത്തില്‍ കലര്‍ത്തുക. ആ ലായനി ഉപയോഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കാം.

click me!