പച്ച പട്ടുസാരിയില്‍ മനോഹരി; വിവാഹ റിസപ്ഷനില്‍ തിളങ്ങി മൃദുല മുരളി

Published : Oct 30, 2020, 02:11 PM ISTUpdated : Oct 30, 2020, 02:13 PM IST
പച്ച പട്ടുസാരിയില്‍ മനോഹരി; വിവാഹ റിസപ്ഷനില്‍ തിളങ്ങി മൃദുല മുരളി

Synopsis

ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസമായിരുന്നു നടിയും അവതാരകയുമായ മൃദുല മുരളിയുടെ വിവാഹം. നിതിൻ വിജയനാണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പരസ്യമേഖലയിൽ പ്രവർത്തിക്കുകയാണ് നിതിൻ. ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 

 

ഇപ്പോഴിതാ വിവാഹ റിസപ്ഷനുവേണ്ടി മനോഹരിയായി നില്‍ക്കുന്ന  മൃദുലയുടെ ചിത്രങ്ങളും വൈറലായി. പച്ചയില്‍ ചുവപ്പ് ബോര്‍ഡര്‍ വരുന്ന പട്ടുസാരിയാണ് മൃദുലയുടെ വേഷം.  അതേ നിറത്തിലുള്ള ചോക്കറും താരം ധരിച്ചിട്ടുണ്ട്. 

 

മേക്കപ്പ് ആര്‍ട്ടിസ്റ്റായ  ശോശങ്ക് ആണ് മൃദുലയുടെ ഈ ലുക്കിന് പിന്നില്‍. ചിത്രങ്ങള്‍   ശോശങ്ക് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വിവാഹത്തിനും ശോശങ്ക് തന്നെയാണ് മൃദുലയ്ക്ക് മേക്കപ്പ് ചെയ്തത്.  ഓഫ് വൈറ്റ് സാരിയാണ് മൃദുല വിവാഹ ചടങ്ങില്‍ ധരിച്ചത്. 

Also Read: മൃദുല മുരളിയുടെ വിവാഹവേദിയിൽ കിടിലം ഡാൻസുമായി രമ്യാ നമ്പീശനും കൂട്ടരും; വീഡിയോ...

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ