ഴിഞ്ഞ ദിവസമായിരുന്നു നടിയും അവതാരകയുമായ മൃദുല മുരളിയുടെ വിവാഹം. നിതിൻ വിജയനാണ് വരൻ.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇരുവരുടെയും വിവാഹ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഫഫ്‍ന, സയനോര, വിജയ് യേശുദാസ് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഡാൻസ് കളിച്ചാണ് സുഹൃത്തുക്കളായ ഇവർ വധൂവരന്മാരെ വരവേറ്റത്. വിവാഹത്തിന് രമ്യാ നമ്പീശൻ ഗാനം ആലപിക്കുകയും ചെയ്‍തിരുന്നു. വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

മൃദുലയുടെ വരൻ നിതിൻ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. 2009ല്‍ മോഹൻലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല മുരളി സിനിമയിലെത്തുന്നത്. എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും മൃദുല മുരളി അഭിനയിച്ചിട്ടുണ്ട്. ഫഹദ് നായകനായി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത അയാള്‍ ഞാനല്ല എന്ന സിനിമയാണ് മൃദുല മുരളി അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.