സ്റ്റൈലിഷ് ലുക്കിൽ ധോണി; ഷൂസിന്‍റെ വില തിരഞ്ഞ് ആരാധകര്‍!

Published : Feb 22, 2021, 06:07 PM ISTUpdated : Feb 22, 2021, 06:23 PM IST
സ്റ്റൈലിഷ് ലുക്കിൽ ധോണി; ഷൂസിന്‍റെ വില തിരഞ്ഞ് ആരാധകര്‍!

Synopsis

ലോങ് സ്‌ലീവ് പ്രിന്റഡ് ടീഷർട്ട്- ജോഗേഴ്സ് വേഷത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് അദ്ദേഹത്തിന്റെ സ്നീക്കേഴ്സിലായിരുന്നു.

തന്‍റേതായ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ്  സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് എംഎസ് ധോണി. ധോണിയുടെ പണ്ടത്തെ നീളന്‍ ഹെയര്‍സ്റ്റൈല്‍ അന്നത്തെ ട്രെന്‍റായി മാറുകയായിരുന്നു. കഴിഞ്ഞദിവസം മുംബൈ എയർപോർട്ടിൽ എത്തിയ ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലോങ് സ്‌ലീവ് പ്രിന്റഡ് ടീഷർട്ട്- ജോഗേഴ്സ്  വേഷത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് അദ്ദേഹത്തിന്റെ സ്നീക്കേഴ്സിലായിരുന്നു. ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ബാൽമെയിന്റെ സ്നീക്കേഴ്സാണ് ധോണി ധരിച്ചത്.

 

 

വ്യത്യസ്തമായ സ്ട്രാപ്പോടു കൂടിയ ഈ ബ്ലാക്ക് സ്നീക്കേഴ്സ് ലെതറിൽ നിർമിച്ചതാണ്. 60,000 രൂപ ആണ് ഇതിന്‍റെ വില. ഇറക്കുമതിയും കസ്റ്റം ഡ്യൂട്ടിയുമൊക്കെ കൂട്ടിയാൽ 90,000 രൂപയാകും.

 

Also Read: നീല ടീഷർട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ പൃഥ്വിരാജ്; വില എത്രയാണെന്ന് അറിയാമോ?

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ