നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹസ്തകാരത്തിന് എത്തിയ പൃഥ്വിരാജിന്‍റെ ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനൊരു കാരണവുമുണ്ട്. കിടിലന്‍ ടീഷര്‍ട്ടില്‍ സ്റ്റൈലന്‍ ലുക്കിലാണ് പൃഥ്വി ചടങ്ങിനെത്തിയത്. 

പൃഥ്വിരാജിന്‍റെ ടീഷര്‍ട്ടിലാണ് ആരാധകരുടെ ശ്രദ്ധ പോയതും. പിന്നാലെ ആ ടീഷര്‍ട്ട് എന്താണെന്നും ആരാധകര്‍ കണ്ടെത്തി. ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ബർബെറിയുടെ ലോഗോ ടേപ് പോളോ ടീഷർട്ട് ആണ് പൃഥ്വിരാജ് ധരിച്ചത്.

 

കോട്ടണ്‍ കൊണ്ട് തയ്യാറാക്കിയതാണ് ഈ ടീഷര്‍ട്ട്. ഇളം നീല നിറത്തിലുള്ള ടീഷര്‍ട്ടിന്‍റെ തോള്‍ഭാഗത്ത് കറുപ്പിൽ വെള്ളനിറംകൊണ്ട് ബെർബറിയുടെ ലോഗോയും പതിച്ചിട്ടുണ്ട്.

 

421 യൂറോ ആണ് ഈ ടീഷർട്ടിന്റെ വില. അതായത് ഏകദേശം 37,000 ഇന്ത്യന്‍ രൂപ.

Also Read: ബ്ലാക്ക് ബ്ലേസറില്‍ ബോസ് ലുക്ക്; കിടിലന്‍ മേക്കോവറില്‍ മോഹന്‍ലാല്‍...