മെെ ബെസ്റ്റ് ഫ്രണ്ട് ചാലഞ്ച്; നല്ല സൗഹൃദങ്ങൾ സമ്മാനിക്കുന്ന ഈ പദ്ധതിയെ കുറിച്ചറിയാം

Published : Oct 09, 2019, 05:35 PM ISTUpdated : Oct 09, 2019, 05:43 PM IST
മെെ ബെസ്റ്റ് ഫ്രണ്ട് ചാലഞ്ച്; നല്ല സൗഹൃദങ്ങൾ സമ്മാനിക്കുന്ന ഈ പദ്ധതിയെ കുറിച്ചറിയാം

Synopsis

ഇന്ന് നമുക്കിടയിൽ ആത്മഹത്യ പ്രവണത കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ 40 സെക്കന്റിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു. മനസിലെ പ്രയാസങ്ങൾ അടുത്ത സുഹൃത്തിനോട് അല്ലെങ്കിൽ വേണ്ടപ്പെട്ട ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ തന്നെ ആത്മഹത്യ പ്രവണത കുറയ്ക്കാനാകും. 

ഒക്ടോബര്‍ 10. ലോക മാനസിക ആരോഗ്യ ദിനം. ഇന്ന് നമുക്കിടയിൽ ആത്മഹത്യ പ്രവണത കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ 40 സെക്കന്റിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു. മനസിലെ പ്രയാസങ്ങൾ അടുത്ത സുഹൃത്തിനോട് അല്ലെങ്കിൽ വേണ്ടപ്പെട്ട ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ തന്നെ ആത്മഹത്യ പ്രവണത കുറയ്ക്കാനാകും. അത്തരത്തിലൊരു പദ്ധതിയാണ് my best friend challenge എന്നത്. 

ഇരിങ്ങണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പദ്ധതി തുടങ്ങുന്നത്. ഒരു കുട്ടിയോട്, ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് പ്രസക്തമായ ചില കാര്യങ്ങള്‍ ചോദിക്കുന്നു; സുഹൃത്ത് അത് ശരിയാണോ തെറ്റാണോ എന്നു പറയുന്നു. ഏറ്റവും കൂടുതല്‍ സുഹൃത്തിനെ അടുത്തറിഞ്ഞിട്ടുള്ളവരെ ഏറ്റവും നല്ല സൗഹൃദ പങ്കാളിയാക്കി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയെ കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

പോസ്റ്റിന്റെ പൂർണ രൂപം...

ഒക്ടോബര്‍ 10‌‌

ലോക മാനസിക ആരോഗ്യ ദിനം..

ലോകത്തെ മറ്റേത് സമൂഹത്തെക്കാളും, നമ്മള്‍ കേരളീയർ ഏറ്റവും ഇടപെടേണ്ട ഒരു വിഷയമാണ് ഈ വര്‍ഷത്തെ പ്രമേയം – ആത്മഹത്യ പ്രതിരോധം.

ഓരോ 40 സെക്കന്റ് ലും ഒരാൾ ആത്മഹത്യ ചെയ്യുന്നു.. ഒന്നിന് 25 എന്ന നിരക്കിൽ വിഫല ശ്രമങ്ങൾ വേറെ..

ആത്മഹത്യ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന പറയുന്ന സുപ്രധാനമായ രണ്ടു വഴികൾ തുറന്നു പറച്ചിലുകളുടേതാണ് …

മനസ്സിലുള്ള പ്രയാസങ്ങള്‍ തന്നോടടുപ്പമുള്ളവരോട് തുറന്നു പറയുക, ആത്മഹത്യയെ കുറിച്ച് സമൂഹത്തില്‍ തുറന്നു ചർച്ച ചെയ്യുക…..

തുറന്നു പറച്ചിലിന്‍റെ... മനസ്സിലെ വിഷമങ്ങള്‍ പരസ്പരം പങ്ക് വയ്ക്കുന്നതിന്‍റെ... നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കുന്നതിന്‍റെ... നന്മയ്ക്ക് മുന്നില്‍ മുട്ടുമടക്കും ഓരോ ആത്മഹത്യ ചിന്തയും..

കേൾക്കണം.. അല്ല.. ശ്രദ്ധയോടെ കേൾക്കണം നമ്മൾ ഓരോരുത്തരും...നമ്മുടെ സഹ ജീവിയുടെ ഓരോ വാക്കുകളും.. സന്തോഷവും വിഷമവും.. വിഷമം ആണെങ്കിൽ അതീവ ശ്രദ്ധയോടെ..

ഈ ആശയവുമായി എടച്ചേരി ഗ്രാമപഞ്ചായത്തിലേക്ക് ആലോചിച്ച പദ്ധതിയാണ് my best friend challenge..

നമുക്ക് ചുറ്റുമുള്ള എല്ലാവർക്കും, നമുക്കോരോരുത്തര്‍ക്കും.. എല്ലാം പങ്ക് വെക്കാന്‍ ഒരു നല്ല സുഹൃത്തുങ്കിലും ഉണ്ട് എന്നു ഉറപ്പ് വരുത്താനുള്ള.. നമ്മുടെ സൗഹൃദം അളക്കാനുള്ള പദ്ധതിയാണിത്. .

നമുക്കോരോരുത്തര്‍ക്കും ഒരു അടുത്ത സുഹൃത്തെങ്കിലും ഉണ്ടെന്നും, നമ്മള്‍ തമ്മില്‍ എത്ര മാത്രം തമ്മില്‍ തുറന്നു സംസാരിച്ചിട്ടുണ്ട് എന്നു സ്വയം ഒന്നാലോചിക്കാനുള്ള ഒരവസരമാണ് …..

നമ്മള്‍ തുടങ്ങുന്നത് കുട്ടികളിലാണ്.

ഇരിങ്ങണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പദ്ധതി തുടങ്ങുന്നത്.

ഒരു കുട്ടിയോട്, ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് പ്രസക്തമായ ചില കാര്യങ്ങള്‍ ചോദിക്കുന്നു; സുഹൃത്ത് അത് ശരിയാണോ തെറ്റാണോ എന്നു പറയുന്നു; ഏറ്റവും കൂടുതല്‍ സുഹൃത്തിനെ അടുത്തറിഞ്ഞിട്ടുള്ളവരെ ഏറ്റവും നല്ല സൗഹൃദ പങ്കാളിയാക്കി പ്രഖ്യാപിക്കുകയും ചെയ്യുന്നു. 

ഇത് മറ്റിടങ്ങളില്‍ നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് ഇതിന് തയ്യാറാക്കിയ ചോദ്യാവലികളും മറ്റ് സഹായങ്ങളും നൽകാൻ ഞങ്ങടെ ടീം തയ്യാർ.

നമുക്ക് കൈകോര്‍ക്കാം, എല്ലാവരും കൈകോർത്തിരിക്കുന്നു എന്നു ഉറപ്പ് വരുത്താം ...

“ അവന് /അവൾക്ക് എന്നോടെങ്കിലും ഒന്നു പറയാമായിരുന്നില്ലേ” എന്നു ഇനി പറയാന്‍ ഇനി ഒരവസരം നമുക്കാർക്കും ഉണ്ടാവാതിരിക്കട്ടെ...

PREV
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്