സാമന്തയുമായുള്ള ഡിവോഴ്സിന് ശേഷം ജീവിതത്തില്‍ സംഭവിച്ചത്; തുറന്നുപറഞ്ഞ് നാഗ ചൈതന്യ

Published : May 06, 2023, 06:03 PM IST
സാമന്തയുമായുള്ള ഡിവോഴ്സിന് ശേഷം ജീവിതത്തില്‍ സംഭവിച്ചത്; തുറന്നുപറഞ്ഞ് നാഗ ചൈതന്യ

Synopsis

2017ലായിരുന്നു ഇരുവരുടെയും വിവാഹം. 2021 സെപ്തംബറോടെ സാമന്തയും നാഗ ചൈതന്യയും തങ്ങള്‍ വേര്‍പിരിയാൻ പോകുന്നുവെന്ന് ഔദ്യോഗികമായി ഏവരെയും അറിയിച്ചു. 

ധാരാളം ആരാധകരുള്ളൊരു ദക്ഷിണേന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു. സാമന്തയുടെ മുൻ ഭര്‍ത്താവ് നാഗ ചൈതന്യയും ഏറെ ആരാധകരുള്ള താരം തന്നെ. ഇവര്‍ ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തിയ വാര്‍ത്ത വന്നതോടെ ഇവരെ ചുറ്റിറ്റി ഒരുപാട് ഗോസിപ്പുകള്‍ വന്നിരുന്നു. 

2017ലായിരുന്നു ഇരുവരുടെയും വിവാഹം. 2021 സെപ്തംബറോടെ സാമന്തയും നാഗ ചൈതന്യയും തങ്ങള്‍ വേര്‍പിരിയാൻ പോകുന്നുവെന്ന് ഔദ്യോഗികമായി ഏവരെയും അറിയിച്ചു. 

ഡിവോഴ്സ് വാര്‍ത്ത വന്നതോടെ സാമന്തയെയും നാഗ ചൈതന്യയെയും ചുറ്റിപ്പറ്റി പല കഥകളും വന്നു. ഈ ഗോസിപ്പുകളെല്ലാം ഇരുവരെയും വലിയ രീതിയല്‍ ബാധിച്ചിരുന്നു. പലപ്പോഴും സാമന്ത ഇക്കാര്യം നേരിട്ടും അല്ലാതെയും സൂചിപ്പിച്ചിട്ടുള്ളതാണ്. 

ഇപ്പോഴിതാ നാഗ ചൈതന്യയും ഡിവോഴ്സിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് തുറന്ന് പങ്കുവയ്ക്കുകയാണ്. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് നാഗ ചൈതന്യം കഴിഞ്ഞുപോയ ദാമ്പത്യത്തെക്കുറിച്ച് സംസാരിച്ചത്. ബന്ധം വേര്‍പിരിഞ്ഞ ശേഷം തങ്ങള്‍ ഇരുവരും സ്വന്തം ജീവിതവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ നാഗ ചൈതന്യ സാമന്തയെ കുറിച്ചും സംസാരിച്ചു. 

'ഇപ്പോള്‍ രണ്ട് വര്‍ഷമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ട്. ഔദ്യോഗികമായി പിരിഞ്ഞിട്ട് ഒരു വര്‍ഷം. ശേഷം ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുക തന്നെയായിരുന്നു. ഈ ഘട്ടങ്ങളെ ഓര്‍ക്കുമ്പോള്‍ അഭിമാനവും ആദരവുമാണ് സ്വയം അനുഭവപ്പെടുന്നത്....

...സാമന്ത് വളരെ ലവിംഗ് ആയിട്ടുള്ളൊരു വ്യക്തിയാണ്. ജീവിതത്തിലെ എല്ലാ സന്തോഷവും അവര്‍ അര്‍ഹിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ അത്ര വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. പക്ഷേ ഞങ്ങളുടെ ജീവിതത്തെ കുറിച്ച് പുറത്തുള്ളവരാണ് പല കഥകളും മെനഞ്ഞത്. അവരുടെ വീക്ഷണത്തില്‍ മാത്രമാണ് ഞങ്ങള്‍ക്ക് പരസ്പര വൈര്യം ഉള്ളൂ.... '- നാഗ ചൈതന്യ പറഞ്ഞു. 

വിവാഹജീവിതത്തില്‍ സന്തോഷത്തിന് വേണ്ടി താൻ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ അത് വിജയിച്ചില്ല, തനിക്കതില്‍ പ്രശ്നമില്ല- എന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് സാമന്ത തന്‍റെ കടന്നുപോയ ദാമ്പത്യത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ വിവാഹമോചനത്തിന്‍റെ സമയത്ത് താൻ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നേരത്തെ സാമന്ത പറഞ്ഞിരുന്നു. ഒരുപക്ഷേ മറ്റുള്ളവരുടെ ചോദ്യങ്ങളും അവരെ അഭിമുഖീകരിക്കേണ്ട അവസ്ഥയുമെല്ലാമാകാം ഇവരെ മാനസികമായി തളര്‍ത്തിയിരുന്നത്. 

കരിയറില്‍ സജീവമാണ് സാമന്തയും നാഗ ചൈതന്യയും. ഇതിനിടെ മയോസൈറ്റിസ് എന്ന രോഗവും സാമന്തയെ പിടികൂടി. ഇതോടെ ശാരീരികമായും മാനസികമായും താരം അല്‍പം തളര്‍ന്നിരുന്നു. എന്നാല്‍ സുഹൃത്തുക്കളാണ് തന്‍റെ ബലമെന്നും അവരുടെ സഹായത്തോടെയാണ് പിടിച്ചുനില്‍ക്കുന്നതെന്നും സാമന്ത പറഞ്ഞിട്ടുണ്ട്

Also Read:- 'ഉമ്മയ്ക്ക് ഇതൊന്നും ഇഷ്ടമല്ലെന്നറിയാം, എങ്കിലും ഈ ഒരു ദിവസത്തേക്ക്...; ഉമ്മയ്ക്കായി കുറിച്ച് ദുല്‍ഖര്‍

 

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ