പ്രിയങ്കയുടെ അല്ല, നടാഷയുടെ ബാഗാണ് താരം; വില 82 ലക്ഷം രൂപ!

Published : Jul 14, 2021, 09:04 AM IST
പ്രിയങ്കയുടെ അല്ല,  നടാഷയുടെ ബാഗാണ് താരം; വില 82 ലക്ഷം രൂപ!

Synopsis

നടി പ്രിയങ്ക ചോപ്രയ്ക്കൊപ്പമാണ് നടാഷ മത്സരം കാണാനെത്തിയത്. വസ്ത്രധാരണം കൊണ്ട് പ്രിയങ്ക താരമായപ്പോള്‍, ആഡംബര ഹാന്റ് ബാഗാണ് നടാഷയെ താരമാക്കിയത്.

പൊതുവേ താരങ്ങള്‍ക്ക് വസ്ത്രങ്ങളോടും ബാഗുകളോടും ഒരു പ്രത്യേക ഇഷ്ടമാണ്. പലപ്പോഴും ലക്ഷങ്ങളാണ് ബോളിവുഡ് താരങ്ങള്‍ ബാഗിന് വേണ്ടി ചിലവഴിക്കുന്നത്. എന്നാല്‍ വിമ്പിൾഡൺ കലാശപ്പോരാട്ടത്തിനിടെ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നടാഷാ പൂനാവാലയുടെ ബാഗിലാണ്. 

നടി പ്രിയങ്ക ചോപ്രയ്ക്കൊപ്പമാണ് നടാഷ മത്സരം കാണാനെത്തിയത്. വസ്ത്രധാരണം കൊണ്ട് പ്രിയങ്ക താരമായപ്പോള്‍, ആഡംബര ഹാന്റ് ബാഗാണ് നടാഷയെ താരമാക്കിയത്. ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ഹെർമെസിന്റെ ലിമിറ്റഡ് എഡിഷൻ ബിർക്കിൻ ഫബോർഗ് ബാഗാണ് നടാഷയുടെ കയ്യിലുണ്ടായിരുന്നത്. 

1,10,000 ഡോളർ ആണ് ഇതിന്‍റെ വില. അതായത് ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ. ഗൂച്ചിയുടെ കോ- ഓർഡ് സെറ്റ് ആയിരുന്നു നടാഷ ധരിച്ചത്. 

 

Also Read: 94-ാം വയസില്‍ വിവാഹ വസ്ത്രം ധരിച്ചു; ഏറെ നാളത്തെ ആഗ്രഹം നിറവേറ്റി!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?