1952ലാണ് മാര്‍ത്തയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ദിവസം വെള്ള നിറത്തിലുള്ള വിവാഹ ഗൗണ്‍ ധരിക്കണമെന്ന് മാര്‍ത്തക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.

തന്‍റെ 94-ാം വയസില്‍ വെള്ള വിവാഹ വസ്ത്രം ധരിക്കണം എന്ന ഏറെ നാളത്തെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ഇവിടെയൊരു സ്ത്രീ. അലബാമയിലെ ബര്‍മിംഗ്ഹാം സ്വദേശിനിയായ മാര്‍ത്ത മേ മൂണ്‍ ടക്കര്‍ എന്ന സ്ത്രീയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ ജീവിതാഭിലാഷം പൂര്‍ത്തീകരിച്ചത്. 

1952-ലാണ് മാര്‍ത്തയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ദിവസം വെള്ള വിവാഹ ഗൗണ്‍ ധരിക്കണമെന്ന് മാര്‍ത്തക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് വിവാഹ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് വിവാവ ദിവസം അവര്‍ വസ്ത്രം വാടകയ്ക്ക് വാങ്ങുന്ന പതിവായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പേരമകളാണ് മാര്‍ത്തയുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചത്. ഒരു ബ്രൈഡല്‍ സ്റ്റോറില്‍ മാര്‍ത്തക്കു വേണ്ടി അപ്പോയ്ന്‍മെന്റ് ബുക്ക് ചെയ്യുകയായിരുന്നു പേരമകള്‍.

''ഞങ്ങള്‍ക്ക് വേണ്ടി മുത്തശ്ശി ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അവരുടെ ആഗ്രഹം നിറവേറ്റുക എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്''- മാര്‍ത്തയുടെ പേരമകളിലൊരാളായ ഏയ്ഞ്ചല സ്‌ട്രോസിയര്‍ എബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വെള്ള ഗൗണ്‍ ധരിച്ച മാര്‍ത്തയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

Scroll to load tweet…

Also Read: അമ്പതാം വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് മുത്തശ്ശിയുടെ സര്‍പ്രൈസ്; വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona