നവ്യ നായരുടെ ഫിറ്റ്നസിന്‍റെ രഹസ്യം ഇതാണ്...

Published : Mar 14, 2019, 08:45 PM IST
നവ്യ നായരുടെ ഫിറ്റ്നസിന്‍റെ രഹസ്യം ഇതാണ്...

Synopsis

സാധാരണക്കാര്‍ പോലും ഡയറ്റിലും ഫിറ്റ്നസിലും ശ്രദ്ധിക്കുമ്പോള്‍ സിനിമാതാരങ്ങളുടെ കാര്യം പറയണോ?

ഫിറ്റ്നസിന്‍റെ കാര്യത്തില്‍  ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ തലമുറ . സാധാരണക്കാര്‍ പോലും ഡയറ്റിലും ഫിറ്റ്നസിലും ശ്രദ്ധിക്കുമ്പോള്‍ സിനിമാതാരങ്ങളുടെ കാര്യം പറയണോ? തടി കുറയ്ക്കാനും ഫിറ്റ്നസ് ശ്രദ്ധിക്കാനും പല വഴികളുണ്ട്. വ്യായാമം, ഡയറ്റ്, പിന്നെ സുംബാ ഡാൻസ് അങ്ങനെ പോകുന്നു വഴികള്‍. 

മലയാള കുടുംബപ്രേക്ഷകരുടെ പ്രിയ നായികയായ നവ്യ നവ്യയുടെ ഒരു സുംബാ ഡാൻസ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്.  ഫിറ്റ്നസ് നിലനിർത്താന്‍ നന്നായി ശ്രമിക്കുന്ന താരമാണ് നവ്യ. അതുകൊണ്ട് തന്നെ സുംബാ ഡാൻസ് ഇതിന് ഏറെ സഹായകമാണ്. 

 

 

ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ് സുംബാ ഡാൻസ്. അടിപൊളി പാട്ടുകേട്ടാല്‍ തുള്ളിക്കളിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? നൃത്തം ചെയ്തുകൊണ്ട് ഫിറ്റ്നസ് കൈവരിക്കാം എന്നതാണ് സുംബാ ഡാൻസിന്‍റെ പ്രത്യേകത.  സുംബാ ഡാന്‍സ് ഒരു ലാറ്റിന് നൃത്തരൂപമാണ്. ഒരു മണിക്കൂര്‍ സുംബാ ഡാന്‍സ് ചെയ്യുമ്പോള്‍ 500 മുതല്‍ 800 കലോരി വരെ കത്തിപ്പോകും. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുളള കൊഴുപ്പ് കുറയ്ക്കുന്നു. നല്ലൊരു ബ്രീത്തിങ് വ്യായാമം കൂടിയാണ് സുംബാ ഡാന്‍സ്. 

 

 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ