മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ഫിറ്റ്നസിലും ഫാഷനിലും (fashion) ബോളിവുഡ് നടി മലൈക അറോറയെ (Malaika Arora) തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും (Social media) വളരെ അധികം സജ്ജീവമാണ്. 

മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. മലൈക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണിലുള്ള ചിത്രങ്ങളാണ് മലൈക പങ്കുവച്ചത്. ശരീരത്തിന്റെ ആകൃതിയോട് ചേർന്നു കിടക്കുന്ന ഫിറ്റ് ഗൗൺ ആയിരുന്നു താരം ധരിച്ചത്. വൺ ഷോൾഡർ നെക്‌ലൈൻ ആണ് ഗൗണിന്റെ പ്രത്യേകത. ആക്സസറീസിന്റെ കാര്യത്തിൽ മിനിമൽ സ്റ്റൈൽ ആണ് പിന്തുടര്‍ന്നത്. 

View post on Instagram

ഫ്ലോറൽ‌ ആകൃതിയുള്ള കമ്മൽ, സ്റ്റേറ്റ്മെന്റ് റിങ് തുടങ്ങിയവയായിരുന്നു ആക്സസറീസ്. മെറ്റാലിക് സ്മോക്കി ഐ ഷാഡോ, മസ്കാര, ഗ്ലോസി ലിപ് ഷെയ്ഡ്, ബ്ലഷ് എന്നിവയായിരുന്നു മേക്കപ്പിലെ പ്രധാന ആകർഷണം. 

Also Read: സ്റ്റൈലിഷ് കോ- ഓർഡ് സെറ്റില്‍ ജനീലിയ ഡിസൂസ; ചിത്രങ്ങള്‍...