'ഞാന്‍ മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍ നിക്കിന് ഏഴ് വയസ്, അന്ന് അവന്‍ എന്നെ ടിവിയില്‍ കണ്ടു'; പ്രിയങ്ക ചോപ്ര

Published : May 12, 2023, 05:05 PM IST
 'ഞാന്‍ മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍ നിക്കിന് ഏഴ് വയസ്, അന്ന് അവന്‍ എന്നെ ടിവിയില്‍ കണ്ടു'; പ്രിയങ്ക ചോപ്ര

Synopsis

2000-ൽ താൻ ലോകസുന്ദരി പട്ടം നേടിയപ്പോൾ തന്‍റെ ഭർത്താവ് നിക് ജൊനാസ് ഏഴ് വയസുള്ള കുട്ടിയായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. ലണ്ടനിൽ വച്ചു നടന്ന ചടങ്ങിൽ താൻ കിരീടം ചൂടിയപ്പോൾ അമേരിക്കയിലെ വീട്ടിലിരുന്ന് ആ ചടങ്ങ് നിക് ടെലിവിഷനിൽ കണ്ടിരുന്നതായി അദ്ദേഹത്തിന്റെ അമ്മ തന്നോടു പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. 

അഭിനയമികവ് കൊണ്ട് ഹോളിവുഡ് വരെ കീഴടക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റെ പതിനെട്ടാം വയസ്സിലാണ് താരം ലോകസുന്ദരിപ്പട്ടം നേടിയത്. ഇപ്പോഴിതാ 2000-ൽ താൻ ലോകസുന്ദരി പട്ടം നേടിയപ്പോൾ തന്‍റെ ഭർത്താവ് നിക് ജൊനാസ് ഏഴ് വയസുള്ള കുട്ടിയായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. ലണ്ടനിൽ വച്ചു നടന്ന ചടങ്ങിൽ താൻ കിരീടം ചൂടിയപ്പോൾ അമേരിക്കയിലെ വീട്ടിലിരുന്ന് ആ ചടങ്ങ് നിക് ടെലിവിഷനിൽ കണ്ടിരുന്നതായി അദ്ദേഹത്തിന്റെ അമ്മ തന്നോടു പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. 

'ലവ് എഗെയ്ന്‍' എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജെന്നിഫര്‍ ഹഡ്‌സണന്റെ ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഈ ചിത്രത്തില്‍ നിക്കും അഭിനയിക്കുന്നുണ്ട്.

'നിക്ക് ചെറിയ കുട്ടിയായിരുന്നപ്പോഴാണ് എന്നെ ആദ്യമായി കണ്ടത്. അതും ടെലിവിഷനിലൂടെ. വിവാഹശേഷം നിക്കിന്റെ അമ്മ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അതു കേട്ടപ്പോള്‍ കൗതുകവും അമ്പരപ്പും തോന്നി. പതിനെട്ടാം വയസ്സിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്. ആ ചടങ്ങ് നിക്ക് കണ്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. 2000 നവംബറില്‍ ആയിരുന്നു ഈ ചടങ്ങ്. അതിന് തൊട്ടുമുമ്പുള്ള ജൂലൈയില്‍ എനിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നു. പക്ഷേ ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു. നിക്കിന്റെ അച്ഛന്‍ കെവിന്‍ സീനിയറിന് സൗന്ദര്യ മത്സരങ്ങള്‍ കാണുന്നത് വലിയ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അവര്‍ മിസ് വേള്‍ഡ് മത്സരം കണ്ടത്. ഇതിനിടയില്‍ നിക്കും അവര്‍ക്ക് അരികിലെത്തി മത്സരത്തിന്റെ അവസാനഭാഗങ്ങള്‍ കാണുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.'-പ്രിയങ്ക ചോപ്ര ടോക്ക് ഷോയില്‍ പറയുന്നു.

2017-ലെ ഗലെ പുരസ്‌കാര വേദിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയിക്കുകയും 2018 ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറക്കുകയും ചെയ്തു.

Also Read: 200 കോടിയിലധികം വിലയുള്ള നെക്ലേസില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ