മരതക നെക്ലേസിന് മാത്രമല്ല, നിത അംബാനി ധരിച്ച സാരിക്കുമുണ്ട് ചില പ്രത്യേകതകൾ...

Published : Mar 05, 2024, 10:26 AM ISTUpdated : Mar 05, 2024, 10:36 AM IST
 മരതക നെക്ലേസിന് മാത്രമല്ല, നിത അംബാനി ധരിച്ച സാരിക്കുമുണ്ട് ചില പ്രത്യേകതകൾ...

Synopsis

വജ്രം കൊണ്ട് നിര്‍മ്മിച്ച നെക്ലേസിന്‍റെ വില 400 മുതൽ 500 കോടി രൂപയാണ്. പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളാണ് ഇതിന്റെ പ്രത്യേകത. 

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള മൂന്ന് ദിവസം നീണ്ടുനിന്ന  പ്രീ വെഡിങ് ആഘോഷം അവസാനിച്ചിട്ടും അതിന്‍റെ വിശേഷങ്ങള്‍ തുടരുകയാണ്. ആഘോഷത്തിന്റെ അവസാന ദിവസം  നിത അംബാനി ധരിച്ച വലിയ മരതക കല്ലുകൾ പതിപ്പിച്ച  ഡയമണ്ട് നെക്ലേസിന്‍റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വജ്രം കൊണ്ട് നിര്‍മ്മിച്ച ഈ നെക്ലേസിന്‍റെ വില 400 മുതൽ 500 കോടി രൂപയാണ്. പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളാണ് ഇതിന്റെ പ്രത്യേകത. 

അതേസമയം ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത് നിത അംബാനി ധരിച്ച സാരിയില്‍ തന്നെയായിരുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചിപുരം സാരിയായിരുന്നു നിത ധരിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നെയ്ത്തുകാരാണ് ഈ കൈത്തറി സാരിക്ക് പിന്നിലുള്ളത്. സറദോസി വര്‍ക്കാണ് സാരിയുടെ പ്രത്യേകത. 

 

ആഘോഷത്തിന്‍റെ ആദ്യ ദിനം ചിക്കന്‍കാരി ബോര്‍ഡറുള്ള ബീജ് നിറത്തിലുള്ള സാരിയാണ് നിത ധരിച്ചത്. അബൂ ജാനി ആന്റ് സന്ദീപ് ഖോസ്ലയാണ് ആ സാരി ഡിസൈന്‍ ചെയ്തത്. അഞ്ച് ലെയറുകളുള്ള പേള്‍ നെക്ക്‌ളേസും ജുംക സ്റ്റൈല്‍ പേള്‍ ഇയര്‍ റിങ്ങുമാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. രാത്രി നടന്ന ആഘോഷത്തില്‍ പര്‍പ്പിള്‍ നിറത്തിലുള്ള സില്‍ക്ക് ഗൗണ്‍ ആണ് നിത ധരിച്ചത്.

 

രണ്ടാം ദിനത്തില്‍ ജംഗിള്‍ സഫാരിക്ക് പച്ച നിറത്തിലുള്ള ഓവര്‍സൈസ്ഡ് പവര്‍ സ്യൂട്ടാണ് നിത തെരഞ്ഞെടുത്തത്. ഡയമണ്ട് ഇയര്‍ സ്റ്റഡായിരുന്നു ഇതിനൊപ്പം പെയര്‍ ചെയ്തത്. മൂന്നാം ദിനത്തില്‍ നിത ധരിച്ച കാഞ്ചിപുരം സാരിയും മരതക നെക്ലേസുമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. 

Also read: അംബാനി കല്യാണത്തിന് 'ജംഗിള്‍' തീമില്‍ തിളങ്ങി ആലിയയും റാഹയും; ചിത്രങ്ങള്‍ വൈറല്‍

youtubevideo

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ