
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി സ്ഥാനമേൽക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ തിളങ്ങിയ നിത അംബാനിയുടെ ചിത്രങ്ങളാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിത ധരിച്ച സാരിയും ഏറെ ശ്രദ്ധ നേടിയിരുന്നു.
എത്തിനിക്കില്‍ മോഡേൺ ലുക്ക് വരുന്ന സാരിയിലാണ് നിത അംബാനി ഭർത്താവും വ്യവസായിയുമായ മുകേഷ് അംബാനിക്കൊപ്പം ചടങ്ങിനെത്തിയത്. ജാമേവാർ സാരിയായിരുന്നു നിത ധരിച്ചത്. ജാമേവാറിന്റെ ഒരു മോഡേൺ ലുക്ക് എന്നും പറയാം. മോഡേൺ രീതിയിലുള്ള കോളർ ബ്ലൗസാണ് സാരിക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
പ്രശസ്ത ഇന്ത്യൻ ഡിസൈനർ തരുൺ തെഹ്‌ലാനിയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. 1900 മണിക്കൂറുകളെടുത്ത് ഡിസൈൻ ചെയ്തതാണ് ഈ മനോഹരമായ സാരിയെന്ന് തെഹ്‌ലാനി ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഡിസൈൻ പെയിന്റ് ചെയ്ത ശേഷം സൂക്ഷ്മമായ രീതിയിൽ നെയ്തെടുക്കുകയായിരുന്നു എന്നാണ് തെഹ്‌ലാനി പറയുന്നത്. വജ്ര നെക്‌ലസും മുത്തുകൾ പതിച്ച കമ്മലുമായിരുന്നു നിതയുടെ ആക്സസറീസ്.
Also read: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഒഴിവാക്കേണ്ട പാനീയങ്ങൾ