ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം.
ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുക്ക് നോക്കാം.
1. സോഡ
വയറിലെ കൊഴുപ്പും ശരീരഭാരവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോഡ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
2. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
കലോറി കൂടുതല്‍ ഉള്ളതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
3. എനര്‍ജി ഡ്രിങ്കുകള്‍
കഫൈന്‍ ധാരാളം അടങ്ങിയ എനര്‍ജി ഡ്രിങ്കുകളും ഒഴിവാക്കുന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ നല്ലത്.
4. കാർബണേറ്റഡ് പാനീയങ്ങള്‍
കാർബണേറ്റഡ് പാനീയങ്ങളില്‍ ഷുഗര്‍ കൂടുതലാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
5. കോഫി
കഫൈനും പഞ്ചസാരയും മറ്റും അടങ്ങിയ കോഫി പോലെയുള്ള പാനീയങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്.
6. ഫ്രൂട്ട് ജ്യൂസുകള്‍, സ്മൂത്തികള്‍
പഞ്ചസാരയും കലോറിയും കൂടുതല്‍ ഉള്ളതിനാല്‍ ഫ്രൂട്ട് ജ്യൂസുകളും സ്മൂത്തികളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
7. ഐസ്ക്രീം
കലോറിയും പഞ്ചസാരയും കൂടുതലുള്ള ഐസ്ക്രീമും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.
8. മദ്യം
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യപാനവും ഒഴിവാക്കുക. മദ്യം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: നിങ്ങളുടെ ഭക്ഷണത്തിൽ കുരുമുളക് വിതറുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
