ഒരാള്‍ക്ക് ഒരേസമയം എത്രപേരെ പ്രേമിക്കാം? പഠനം പറയുന്നത് ഇങ്ങനെ...

Published : Jun 19, 2019, 03:54 PM ISTUpdated : Jun 19, 2019, 03:56 PM IST
ഒരാള്‍ക്ക് ഒരേസമയം എത്രപേരെ പ്രേമിക്കാം? പഠനം  പറയുന്നത് ഇങ്ങനെ...

Synopsis

ഇന്ന് ഡേറ്റിങ് ആപ്പുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരേസമയം എത്രപേരെ പ്രണയിക്കാം? എത്ര പങ്കാളികള്‍ വരെയാകാം? 

ഇന്ന് ഡേറ്റിങ് ആപ്പുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരേസമയം എത്രപേരെ പ്രണയിക്കാം? എത്ര പങ്കാളികള്‍ വരെയാകാം? ഈ വിഷയത്തെ കുറിച്ച് ഒരു സെക്സ് ഗവേഷകയുടെ കണ്ടെത്തല്‍ ഇപ്രകാരമാണ്. 

ധാരാളം പങ്കാളികളെ നേരിടാന്‍ നമ്മുടെ തലച്ചോറിന് കഴിയില്ല. അഞ്ച് മുതല്‍ ഒന്‍പത് വരെ പങ്കാളികളെ മാത്രമേ നമ്മുടെ തലച്ചോറിന് നേരിടാന്‍ കഴിയൂ. അതില്‍ കൂടുതല്‍ പങ്കാളികള്‍ ആകരുതെന്നും ഹെലന്‍ ഫിഷര്‍ എന്ന ഗവേഷക പറയുന്നു. കാരണം നമ്മുടെ തലച്ചോറിന് ധാരാളം തെരഞ്ഞെടുക്കലുകള്‍ പ്രയാസമാണ്. ഡേറ്റിങ് ആപ്പിലൂടെ ഒന്‍പത് പേരെ വരെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അതില്‍കൂടുതല്‍ ആകരുതെന്നും ഹെലന്‍ ഫിഷര്‍ നിര്‍ദ്ദേശിക്കുന്നു. 

അതില്‍ ഒരാളെയെങ്കിലും കൂടുതലായി അറിയാന്‍ ശ്രമിക്കുക. എപ്പോഴും ആദ്യ കാഴ്ചകള്‍ തുറന്നമനസ്സോടെ ആയിരിക്കണമെന്നും നെഗറ്റീവ് സംസാരങ്ങള്‍ വരാതെ ശ്രദ്ധിക്കണമെന്നും ഫിഷര്‍ പറയുന്നു. 
 

PREV
click me!

Recommended Stories

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എളുപ്പത്തിൽ തിളക്കമുള്ള ചർമ്മം നേടാൻ ഈ വഴികൾ പരീക്ഷിക്കൂ
ഓര്‍മകളിൽ പോലും ലജജ തോന്നുന്ന ചില തിട്ടൂരങ്ങൾ, ചാന്നാറും നങ്ങേലിയും വഴിവെട്ടിയ ഫാഷൻ ചരിത്രം