കോബിയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല; അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്പാൻസി ഓര്‍മയായി

By Web TeamFirst Published Jun 9, 2021, 1:55 PM IST
Highlights

കോബി എന്ന ചിമ്പാൻസിയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് എക്‌സികൂട്ടീവ് ഡയറക്ടര്‍ ടാനിയ പീറ്റേഴ്‌സണ്‍ പറഞ്ഞു. 1960 ല്‍ കോബിയോടൊപ്പം മൃഗശാലയില്‍ എത്തിചേര്‍ന്ന മിനി, മാഗി എന്ന ചിമ്പാന്‍സികള്‍ക്ക് കോമ്പിയുടെ വേര്‍പാട് വേദനാജനകമാണ്. 

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ഓര്‍മയായി. കോബി എന്ന 63 വയസ്സുള്ള ചിമ്പാൻസിയാണ് ചത്തത്. സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡനിലായിരുന്നു കോബി കഴിഞ്ഞിരുന്നത്. 1960 ലാണ് കോബി സാന്‍ഫ്രാന്‍സ്‌ക്കൊ മൃഗശാലയില്‍ എത്തുന്നത്. 

കോബി എന്ന ചിമ്പാൻസിയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് എക്‌സികൂട്ടീവ് ഡയറക്ടര്‍ ടാനിയ പീറ്റേഴ്‌സണ്‍ പറഞ്ഞു. 1960 ല്‍ കോബിയോടൊപ്പം മൃഗശാലയില്‍ എത്തിചേര്‍ന്ന മിനി, മാഗി എന്ന ചിമ്പാന്‍സികള്‍ക്ക് കോമ്പിയുടെ വേര്‍പാട് വേദനാജനകമാണ്. 

ഇവര്‍ക്ക് ഇപ്പോള്‍ 53 വയസ്സായി. മറ്റൊരു ചിമ്പാന്‍സി 2013 ല്‍ ഇവരെ വിട്ടു പിരിഞ്ഞു പോയിരുന്നു. മനുഷ്യ സംരക്ഷണയിൽ കഴിയുന്ന ചിമ്പാൻസികൾ 50–60 വർഷം വരെ ജീവിച്ചിരിക്കുമെന്നും മൃ​ഗശാല അധികൃതർ പറഞ്ഞു.

കൈകൊണ്ട് തേനീച്ചക്കൂട്ടത്തെ അടർത്തിയെടുക്കുന്ന യുവതി; വീഡിയോ വൈറല്‍

click me!