കൈകൊണ്ട് തേനീച്ചക്കൂട്ടത്തെ അടർത്തിയെടുക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തേനീച്ചവളർത്തൽ പ്രഫഷണലായി ചെയ്യുന്ന എറിക തോംസൺ എന്ന യുവതിയാണ് ഈ വീഡിയോയിലെ താരം. 

കൈകൊണ്ട് തേനിച്ച കൂട്ടത്തെ അടർത്തിയെടുത്ത് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്ന എറികയെ ആണ് വീഡിയോയിൽ കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ എറിക തന്നെയാണ് വീഡിയോ പങ്കുവച്ചത്. വലിയ കൊടുങ്കാറ്റ് ഉണ്ടായതിന് ശേഷം, ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ മുറ്റത്ത് ഒരു കുടക്കീഴിൽ തേനീച്ചക്കൂട്ടം താമസമാക്കുകയായിരുന്നു. തേനിച്ചകളെ അവിടെ നിന്ന് മാറ്റാൻ അപ്പാർട്ട്മെന്‍റിലെ അധികൃതർ എറിക്കയെ ആണ് ഏല്‍പ്പിച്ചത്.

 

തുടർന്നാണ് അവർ അവിടെ നിന്ന് തേനീച്ചക്കൂട്ടത്തെ മാറ്റാൻ തുടങ്ങിയത്.  പകുതിയോളം തേനിച്ചകളെ മാറ്റിയപ്പോഴാണ് തേനിച്ചകൾക്ക് ഒരു റാണി ഇല്ലെന്ന് മനസിലായതെന്നും എറിക്ക പോസ്റ്റിൽ പറയുന്നു.

Also Read: സാരിയില്‍ കുതിര സവാരി നടത്തുന്ന യുവതി; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona