'ഈ ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഇതിനേക്കാൾ നല്ലൊരു ദിവസമില്ല'; അഞ്ചാം വിവാഹവാർഷികത്തിൽ കോലിയോട് അനുഷ്ക

Published : Dec 12, 2022, 10:02 AM ISTUpdated : Dec 12, 2022, 10:07 AM IST
'ഈ ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഇതിനേക്കാൾ നല്ലൊരു ദിവസമില്ല'; അഞ്ചാം വിവാഹവാർഷികത്തിൽ കോലിയോട് അനുഷ്ക

Synopsis

ഇപ്പോഴിതാ തങ്ങളുടെ അഞ്ചാം  വിവാഹവാര്‍ഷികത്തില്‍ കോലി ആശംസകള്‍ നേര്‍ന്നുകൊണ്ട് അനുഷ്ക പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോലിക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്‍റെ പോസ്റ്റ്. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും  ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരദമ്പതികള്‍ ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് അനുഷ്ക, വ്യത്യസ്തമായ വിഭവങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ തങ്ങളുടെ അഞ്ചാം  വിവാഹവാര്‍ഷികത്തില്‍ കോലിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് അനുഷ്ക പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോലിക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്‍റെ പോസ്റ്റ്. ഈ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ഇതിനേക്കാൾ നല്ലൊരു ദിവസമില്ലെന്ന് കുറിച്ചുകൊണ്ടാണ് അനുഷ്കയുടെ പോസ്റ്റ്. 

 

ഓരോ ചിത്രത്തിനും താരം രസകരമായ ക്യാപ്ഷനുകളും നല്‍കിയിട്ടുണ്ട്. 'ചിത്രം 1 - നിങ്ങൾക്ക് എല്ലായ്പ്പോഴും എന്റെ പിൻബലമുണ്ടെന്ന് എനിക്കറിയാം. ചിത്രം 2- ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നേക്കുമായി നന്ദി സൂക്ഷിക്കുന്നു. ചിത്രം 3 - എന്റെ ദീർഘവും വേദനാജനകവുമായ പ്രസവത്തിന് ശേഷം നിങ്ങൾ ഒരു ദിവസം ആശുപത്രി കിടക്കയിൽ വിശ്രമിക്കുന്നു. ചിത്രം 4- നല്ല രുചികളെ കണ്ടെത്തുന്ന നമ്മള്‍'-ഇങ്ങനെ പോകുന്നു താരത്തിന്‍റെ ക്യാപ്ഷനുകള്‍.  

അനുഷ്കയ്ക്ക് മറുപടിയുമായി കോലിയും പോസ്റ്റിന് താഴെ എത്തുകയും ചെയ്തു. 'തീർച്ചയായും എന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ നിന്‍റെ പക്കലുണ്ട്' - വിരാട് കുറിച്ചു. അനുഷ്കയ്ക്കും കോലിക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും പോസ്റ്റിന് താഴെയെത്തി. 

 

ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് 2017 ഡിസംബറിൽ 11-നാണ് ഇരുവരും വിവാഹിതരാവുന്നത്. 2021 ജനുവരി 11- നാണ് ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു അതിഥി എത്തിയത്. മകള്‍ വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇതുവരെയും ദമ്പതികള്‍ പങ്കുവച്ചിട്ടില്ല. 

Also Read: വധുവിന് കഴുതക്കുട്ടിയെ സമ്മാനിച്ച് വരൻ; വിമർശനവുമായി സോഷ്യല്‍ മീഡിയ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ