പാക്കിസ്ഥാനിലെ ഒരു വിവാഹമാണ് ഇങ്ങനെ ഒരു സമ്മാനം കൊണ്ട് വാര്‍ത്തകളിൽ ഇടം നേടിയത്. കറാച്ചി സ്വദേശിയായ യുട്യൂബർ അസ്‌ലൻ ഷായാണ് തന്റെ വധു വാരിഷ‌യ്ക്ക് കഴുതക്കുട്ടിയെ സമ്മാനിച്ചത്.

വിവാഹവേദിയിൽ വച്ച് വധൂവരന്മാർ സമ്മാനം കൈമാറുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. അത്തരത്തില്‍ ഇവിടെയൊരു വരന്‍ തന്‍റെ വധുവിന് നല്‍കിയ സര്‍പ്രൈസ് സമ്മാനം ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. വധുവിന് ഒരു കഴുതക്കുട്ടിയെ ആണ് ഈ വരന്‍ സമ്മാനിച്ചത്. പാക്കിസ്ഥാനിലെ ഒരു വിവാഹമാണ് ഇങ്ങനെ ഒരു സമ്മാനം കൊണ്ട് വാര്‍ത്തകളിൽ ഇടം നേടിയത്.

കറാച്ചി സ്വദേശിയായ യുട്യൂബർ അസ്‌ലൻ ഷായാണ് തന്റെ വധു വാരിഷ‌യ്ക്ക് കഴുതക്കുട്ടിയെ സമ്മാനിച്ചത്. വാരിഷയ്ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം മനസ്സിലാക്കിയാണ് ഇത്തരമൊരു സമ്മാനം നൽകാൻ തീരുമാനിച്ചതെന്ന് അസ്‌ലൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. വിവാഹ വേദയില്‍ വച്ച് കഴുതക്കുട്ടിയെ അസ്‌ലൻ വധുവിന് കൈമാറുന്നതും ഇരുവും അതിനെ ലാളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

View post on Instagram

വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇത് വൈറലാകാന്‍ വേണ്ടി ചെയ്യുന്നതാണെന്നും വിവാഹത്തിന് കഴുതയെ കൊടുത്തത് ശരിയായില്ലെന്നുമാണ് പലരുടെയും വിമര്‍ശനം. അതേസമയം, താൻ മൃഗസ്നേഹിയാണെന്നും കഴുതകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അസ്‌ലന്‍ പ്രതികരിച്ചു. കൂടാതെ വാരിഷ‌യ്ക്കും കഴുതകളെ ഇഷ്ടമാണെന്നും കഠിന പ്രയത്നം ചെയ്യുന്ന ഒരു മൃഗമാണ് കഴുതയെന്നും അസ്‌ലന്‍ പറയുന്നു. 

View post on Instagram

മറ്റ് ജന്തുക്കളെ പോലെ തന്നെയാണ് കഴുതയും, അതിനെ വേര്‍തിരിച്ച് കാണുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം ആളുകള്‍ അസ്‌ലനെ പിന്തുണച്ച് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തു. വളരെ ഹൃദ്യമായ വിഡിയോ ആണെന്നും ഇരുവർക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായും ഇക്കൂട്ടര്‍ കമന്‍റ് ചെയ്തു. 

View post on Instagram

വിവാഹദിനം കഴിഞ്ഞും കഴുതക്കുട്ടിക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭോല എന്നാണ് ഇവര്‍ ഇതിന് നല്‍കിയ പേര്.

Also Read: ബിക്കിനിയില്‍ സുന്ദരി; പ്രിയപ്പെട്ട ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍