ഓണത്തിന് കേരള സാരിയിലും പുത്തൻ ട്രെൻഡുകൾ

Published : Aug 22, 2019, 03:25 PM IST
ഓണത്തിന് കേരള സാരിയിലും പുത്തൻ ട്രെൻഡുകൾ

Synopsis

പുതുതലമുറയുടെ ഫാഷൻ സങ്കല്‍പ്പങ്ങള്‍ മാറികൊണ്ടിരിക്കുന്നു. പക്ഷേ ഓണത്തിന് മലയാളി യുവതിയുവാക്കള്‍ക്ക് പ്രിയം കുറച്ച് നാടൻ പരീക്ഷണങ്ങളാണ്.

പുതുതലമുറയുടെ ഫാഷൻ സങ്കല്‍പ്പങ്ങള്‍ മാറികൊണ്ടിരിക്കുന്നു. പക്ഷേ ഓണത്തിന് മലയാളി യുവതിയുവാക്കള്‍ക്ക് പ്രിയം കുറച്ച് നാടൻ പരീക്ഷണങ്ങളാണ്. കേരള സാരിയിലും പുത്തൻ ട്രെൻഡുകൾ പരീക്ഷിച്ചിരിക്കുകയാണ് കേരളത്തിലെ പ്രമുഖ വസ്ത്ര വിപണിയായ  ലേബൽ എം ഫാഷൻ ഡിസൈനേഴ്സ്. 

 

മലയാളികളുടെ അനുശ്രീയാണ് ലേബൽ എമ്മിന്‍റെ ഓണം സ്പെഷ്യൽ ഡിസൈന്‍സ് ധരിച്ചിരിക്കുന്നത്. ഫാഷൻ പ്രേമികളെ ആകർഷിക്കുന്ന അനുശ്രീയുടെ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ തരംഗം. പാരമ്പര്യ തനിമയ്ക്കൊപ്പം മോഡേൺ ഫാഷൻ ചേരുവകളും ചേർത്തുള്ള ലുക്കിലാണ് അനുശ്രീ എത്തുന്നത്. ലേബൽ എം ഫാഷൻ ബ്രാൻഡിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലാണ് അനുശ്രീ പുതിയ മേക്കോവറിൽ എത്തിയിരിക്കുന്നത്. 

ഇവരുടെ പുഷ്പക കളക്ഷനിലെ വസ്ത്രങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. കേരള സാരിക്ക് ഭംഗിയേകാൻ പേസ്റ്റൽ നിറങ്ങൾക്കൊപ്പം ബ്രോക്കേഡ് വർക്കുകളും കട്ട് വർക്കുകളുമുണ്ട്. 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?