വേദിയില്‍ പരന്നുകിടക്കുന്ന വധുവിന്‍റെ ലെഹങ്ക, ഭാരം 100 കിലോ; അമ്പരന്ന് സോഷ്യല്‍ മീഡിയ

Published : Jun 06, 2020, 11:07 AM ISTUpdated : Jun 06, 2020, 11:15 AM IST
വേദിയില്‍ പരന്നുകിടക്കുന്ന വധുവിന്‍റെ ലെഹങ്ക, ഭാരം 100 കിലോ; അമ്പരന്ന് സോഷ്യല്‍ മീഡിയ

Synopsis

വേദിയില്‍ നിന്ന് താഴേക്കും വശങ്ങളിലേക്കുമായി പരന്നു കിടക്കുകയാണ് ചുവപ്പ് നിറത്തിലുള്ള ലെഹങ്ക. 

ആഢംബര വിവാഹങ്ങള്‍ എപ്പോഴും വാര്‍ത്തയാകാറുണ്ട്. സ്വര്‍ണ്ണം കൊണ്ടു മൂടി നില്‍ക്കുന്ന വധുവിനെയും ആഢംബര വിവാഹ വേദിയെയുമൊക്കെ സമൂഹം വിമര്‍ശിക്കാറുമുണ്ട്. മാറുന്ന ജീവിതരീതിയിൽ ആഘോഷമാക്കുന്ന ഇത്തരം വിവാഹങ്ങള്‍ മുന്‍പ് ചര്‍ച്ചയായപ്പോള്‍ ഈ കൊറോണ കാലത്തെ ലളിതമായ വിവാഹങ്ങളാണ്  പിന്നീട് വാര്‍ത്തയായത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരു ആഢംബര വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

വിവാഹ വസ്ത്രത്തിലെ പല ട്രെന്‍ഡുകളും കണ്ടിട്ടുണ്ടെങ്കിലും 100 കിലോഗ്രാം ഭാരമുള്ള വിവാഹവസ്ത്രത്തിലിരിക്കുന്ന വധുവിന്‍റെ ചിത്രങ്ങള്‍ എങ്ങനെ വൈറലാകാതിരിക്കും ? അത്രയും ഭാരമുള്ള ലെഹങ്ക  ധരിച്ചാണ് പാക്കിസ്ഥാനിലെ ഒരു യുവതി വിവാഹത്തിന് എത്തിയത്.

നിരവധി അലങ്കാരങ്ങളും 'ഹെവി' ഡിസൈനുകളുമുള്ള ഈ ലെഹങ്കയുടെ വീഡിയോയും ചിത്രങ്ങളുമാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഫെബ്രുവരി മാസത്തില്‍ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമാണ് വീണ്ടും വൈറലായിരിക്കുന്നത്. 

വേദിയില്‍ നിന്ന് താഴേക്കും വശങ്ങളിലേക്കുമായി പരന്നു കിടക്കുകയാണ് ചുവപ്പ് നിറത്തിലുള്ള ലെഹങ്ക. ഗോൾഡൻ ഷെർവാണിയാണ് വരന്‍റെ വേഷം.

നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. വധു ലെഹങ്ക ധരിച്ചതാണോ, ലെഹങ്ക വധുവിനെ ധരിച്ചതാണോ എന്നായിരുന്നു ഒരാളുടെ കമന്‍റ്.  നിരവധി അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങൾ അരങ്ങേറിയ വിവാഹത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

 

Also Read: 35 വർഷങ്ങൾക്ക് മുമ്പുള്ള സാരിയും; വ്യത്യസ്തമായി ഇഷാ അംബാനിയുടെ വിവാഹ വസ്ത്രം...

 

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ